ആപ്പിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നും കേസ് എൻഐഎ അന്വേഷിക്കണമെന്നും അമിത് ജോഗി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദില്ലി: മഹാദേവ് ആപ്പ് അഴിമതികേസിൽ മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അജിത് ജോഗിയുടെ മകനും ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ് അധ്യക്ഷനുമായ അമിത് ജോഗി. മഹാദേവ് ആപ്പിന് പാക്കിസ്ഥാൻ ബന്ധമുണ്ടെന്നും കേസിൽ എൻഐഎ അന്വേഷണം വേണമെന്നും അമിത് ജോ​ഗി പറഞ്ഞു. അഴിമതിയുടെ സൂത്രധാരൻ മുഖ്യമന്ത്രി ബാഗേലാണെന്നും അമിത് ജോഗി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഈക്കുറി ബാഗേലിനെതിരെ പാടൻ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് അമിത് ജോഗി. 

മഹാദേവ് ആപ്പിൽ നടന്നത് രാജ്യവിരുദ്ധ ഇടപാടാണെന്ന് അമിത് ജോഗി പറഞ്ഞു. അഴിമതിയുടെ സൂത്രധാരൻ ഭൂപേഷ് ബാഗേലാണ്. ആപ്പിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്നും കേസ് എൻഐഎ അന്വേഷിക്കണമെന്നും അമിത് ജോഗി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചൂതാട്ടക്കാരുമായുള്ള ബാഗേലിന്റെ ഇടപാട് ഞെട്ടിക്കുന്നതാണ്. അഴിമതിക്കെതിരെയാണ് തന്റെ പോരാട്ടം. പിതാവ് അജിത് ജോഗിക്ക് ലഭിച്ച സ്നേഹം ജനങ്ങൾ തനിക്കും തരുന്നു. ദേശീയ പാർട്ടികൾ ഛത്തീസ്ഗഡിനെ അവഗണിക്കുകയാണ് ചെയ്യുന്നതെന്നും അമിത് ജോ​ഗി പറഞ്ഞു. 

പലസ്തീൻ അനുകൂല റാലി: ജമാഅത്തെ ഇസ്ലാമിയെ ക്ഷണിക്കും, തരൂരിനെ വിളിക്കണോ എന്ന് കെപിസിസി തീരുമാനിക്കും: ഡിസിസി

മഹാദേവ് വാതുവയ്പ് കേസിൽ വെളിപ്പെടുത്തലുമായി ഓൺലൈൻ വാതുവയ്പ്പ് ആപ്പ് മഹാദേവ് പ്രമോട്ടർ ശുഭം സോണി രംഗത്തെത്തിയിരുന്നു. ഛത്തീസ്​ഗഡ് ഭൂപേഷ് ബാഗേലുമായി ബന്ധമുണ്ടെന്നായിരുന്നു ശുഭം സോണിയുടെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് താൻ ബിസിനസിനായി ദുബായിലേക്ക് പോയതെന്നും മുഖ്യമന്ത്രിക്ക് മുൻപും പണമെത്തിച്ചിട്ടുണ്ടെന്നും ശുഭം സോണി വെളിപ്പെടുത്തി. തന്‍റെ നിർദ്ദേശപ്രകാരമാണ് അസിം ദാസ് പണവുമായി ഛത്തീസ്ഘട്ടിലേക്ക് പോയത്. ഇക്കാര്യങ്ങൾ ഇമെയ്ലിലൂടെ ഇഡിയെ അറിയിച്ചിട്ടുണ്ടെന്നും ശുഭം സോണി വ്യക്തമാക്കിയിരുന്നു.

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ കുടുംബം അപകടത്തിൽപെട്ടു; നാലു പേരുടെ നില ​ഗുരുതരം, 7പേർക്ക് പരിക്ക്

https://www.youtube.com/watch?v=Ko18SgceYX8