Asianet News MalayalamAsianet News Malayalam

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയ കുടുംബം അപകടത്തിൽപെട്ടു; നാലു പേരുടെ നില ​ഗുരുതരം, 7പേർക്ക് പരിക്ക്

ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടം. തിരുവനന്തപുരത്തു നിന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽ പെട്ടത്. 

family went to visit the Guruvayur temple and met with an accident 7 people are injured fvv
Author
First Published Nov 10, 2023, 8:40 AM IST

തൃശൂർ: ദേശീയ പാത തളിക്കുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശികളായ എട്ടു പേർക്ക് പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടം. തിരുവനന്തപുരത്തു നിന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോവുകയായിരുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽ പെട്ടത്. 

തിരുവനന്തപുരം സ്വദേശികളായ 7 പേർക്കാണ് പരിക്കേറ്റത്. മോനിഷ്(19), മോളി (50), അഖിൽ ( 25 ), ആദർശ് (26),
രാധാകൃഷ്ണൻ( 31), ഹർഷ ( 25), അക്ഷിമ (20) എന്നിവർക്കാണ് പരിക്കേറ്റത്. 4 പേർക്ക് സാരമായി പരിക്കേറ്റു. 

​ഗാസയിലെ ​ഹമാസ് കേന്ദ്രം തകർത്തെന്ന് ഇസ്രയേൽ; 50 പേരെ വധിച്ചെന്ന് അവകാശ വാദം, വെടിനിർത്തലിന് ഇടവേള നൽകും

https://www.youtube.com/watch?v=onAt0hDXwE4

Follow Us:
Download App:
  • android
  • ios