ഇന്ത്യയെന്ന പുതിയ പേരിനെ മോദി ഭയക്കുകയാണ്. പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ എന്ന് പേര് നല്‍കിയപ്പോള്‍ മോദിക്ക് വെറുപ്പ് വർ‍ധിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് അധിർ ര‌ഞ്ജൻ ചൗധരി പറഞ്ഞു. 

ദില്ലി: ഭാരത് പേര് വിവാദത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് അധിർ ര‌ഞ്ജൻ ചൗധരി. ബ്രിട്ടീഷുകാർക്കെതിരെയുള്ള കർശന നിലപാടാണ് പേര് മാറ്റമെങ്കിൽ രാഷ്ട്രപതി ഭവൻ ഉപേക്ഷിക്കണമെന്ന് അധിർ ര‌ജ്ഞൻ ചൗധരി പറഞ്ഞു. രാഷ്ട്രപതി ഭവൻ വൈസ്രോയിയുടെ വസതിയായിരുന്നു. ഹിന്ദുവെന്ന പേര് നല്‍കിയതും വിദേശരാജ്യങ്ങളാണ്. ഇന്ത്യയെന്ന പുതിയ പേരിനെ മോദി ഭയക്കുകയാണ്. പ്രതിപക്ഷ മുന്നണിക്ക് ഇന്ത്യ എന്ന് പേര് നല്‍കിയപ്പോള്‍ മോദിക്ക് വെറുപ്പ് വർ‍ധിച്ചുവെന്നും കോണ്‍ഗ്രസ് നേതാവ് അധിർ ര‌ഞ്ജൻ ചൗധരി പറഞ്ഞു. 

റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ പ്രമേയം കൊണ്ടു വന്നേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ജി20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തിൽ പ്രസിഡന്‍റ് ഓഫ് ഇന്ത്യയ്ക്ക് പകരം പ്രസിഡന്‍റ് ഓഫ് ഭാരത് എന്ന് എഴുതിയതിലും വിവാദം കനക്കുകയാണ്. അതേസമയം, ഇന്ത്യ എന്ന പേര് മാറ്റുന്നത് ഭരണഘടനാ മൂല്യങ്ങൾക്ക് എതിരായ നീക്കമാണെന്ന് കോൺഗ്രസ് ആരോപിച്ചു. 

'ടീം ഇന്ത്യ വേണ്ടാ, ടീം ഭാരത് മതി'; ഇന്ത്യന്‍ ക്രിക്കറ്റ് ജേഴ്‌സിയില്‍ പേരുമാറ്റം ആവശ്യപ്പെട്ട് സെവാഗ്

ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ഭരണഘടനയുടെ ഒന്നാം അനുച്ഛേദം രാജ്യത്തെ വിശേഷിപ്പിക്കുന്നത്. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതാണ് ലോക രാജ്യങ്ങൾക്കിടയിൽ അംഗീകരിച്ച പേര്. എന്നാൽ ഇന്ത്യ എന്നത് മാറ്റി എല്ലായിടത്തും ഭാരത് ഉപയോഗിക്കാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ് കേന്ദ്ര സർക്കാർ. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നതിന് പകരം റിപ്പബ്ലിക് ഓഫ് ഭാരത് പാസ്പോർട്ടിലുൾപ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കും. ഇതിന് മുന്നോടിയായി രാഷ്ട്രപതി ഭവനിൽ നിന്നുള്ള ക്ഷണക്കത്തുകൾ മാറ്റിയെഴുതി. ജി 20 ഉച്ചകോടിയുടെ വിരുന്നിനുൾപ്പടെ രാഷ്ട്രപതി ഭവൻ നല്‍കിയ ക്ഷണക്കത്തിൽ പ്രസിഡൻ്റ് ഓഫ് ഭാരത് എന്നാണ് പരാമർശിച്ചിരിക്കുന്നത്. സാധാരണ ഹിന്ദിയിൽ മാത്രമാണ് ഭാരത് എന്ന് ഉപയോഗിക്കാറുള്ളത്. ഇംഗ്ലീഷിനൊപ്പവും ഭാരത് കൂട്ടിച്ചേർക്കുന്നതോടെ ഔദ്യോഗിക രേഖകളിൽ നിന്ന് ഇന്ത്യ ഒഴിവാക്കാനാണ് സർക്കാർ ശ്രമം. പ്രസിഡൻ്റ് ഓഫ് ഇന്ത്യ എന്നതുൾപ്പടെയുള്ള പദവികൾ മാറ്റിയെഴുതുന്നത് ഉചിതമല്ല എന്നാണ് ഭരണഘടന വിദഗ്ധരുടെ നിലപാട്.

9 വ‍ർഷം മുമ്പത്തെ വാഗ്ദാനത്തിൽ സ്റ്റാലിൻ്റെ പരിഹാസം; മമതയുടെ ചോദ്യം, എന്ത് സംഭവിച്ചു? 'പേരുമാറ്റത്തിൽ' വിമർശനം

https://www.youtube.com/watch?v=Ko18SgceYX8