നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പൊലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് വീട്ടിനുള്ളിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി. സജ്ജന (53), ഗ്രീമ (33) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സൈനഡ് ഉള്ളിൽ ചെന്നാണ് മരണമെന്നാണ് പൊലീസിൻെറ സംശയം. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് പൂന്തുറ പൊലിസെത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രീമയുടെ കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലിസ് സംശയിക്കുന്നു. ആറ് വർഷം മുമ്പാണ് ഗ്രീമയുടെ വിവാഹം കഴിഞ്ഞത്. പൂന്തുറ പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming