Asianet News MalayalamAsianet News Malayalam

'ഗ്യാൻ വാപി മസ്ജിദ് സമുച്ചയത്തിൽ സീൽ ചെയ്ത സ്ഥലത്ത് ശാസ്ത്രീയ സര്‍വേ നടത്തണം'; ഹര്‍ജി ഇന്ന് സുപ്രീം കോടതിയിൽ

ശിവലിംഗം കണ്ടെതായി പറയപ്പെടുന്ന വുസുഖാന പ്രദേശം 2022 ലാണ് സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് സീല്‍ചെയ്തത്

'Scientific survey to be conducted at Gyan Vapi Masjid Complex'; Petition in Supreme Court today
Author
First Published Feb 5, 2024, 7:41 AM IST

ദില്ലി:വാരാണസിയിലെ ഗ്യാന്‍ വാപി മസ്ജിദ് സമുച്ചയത്തിലെ സീൽ ചെയ്ത വുസുഖാനയും ചുറ്റുമുള്ള പ്രദേശങ്ങളും ശാസ്ത്രീയമായി സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ശിവലിംഗം കണ്ടെതായി പറയപ്പെടുന്ന വുസുഖാന പ്രദേശം 2022 ലാണ് സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് സീല്‍ചെയ്തത്. വുസുഖാനയുടെ സ്വഭാവവും അനുബന്ധ സവിശേഷതകളും നിർണ്ണയിക്കുന്നതിന് ആവശ്യമായ സർവേ നടത്തുന്നതിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദ്ദേശിക്കുകയാണ് ഹര്‍ജിയിലെ ആവശ്യം. മസ്ജിദ് സമുച്ചയത്തിലെ 10 നിലവറകളിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വീണ്ടും സർവേ നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

മഹാ സഖ്യ സര്‍ക്കാര്‍ തന്നെ തുടരുമോ? എംഎല്‍എമാരെ റാഞ്ചിയിലെത്തിച്ചു, ഝാര്‍ഖണ്ഡില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

 

 

Latest Videos
Follow Us:
Download App:
  • android
  • ios