നവനിർമാണ്‍ സേന പ്രവർത്തകരോട് നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങാനും രാജ് താക്കറെ ആഹ്വാനം ചെയ്തു

മുബൈ: ബിജെപി നേതൃത്വം നൽകുന്ന മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എംഎൻഎസ് തലവൻ രാജ് താക്കറെ. ദില്ലിയിൽ അമിത് ഷായുമായും സംസ്ഥാനത്തെ മഹായുതി നേതാക്കളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനം.

നരേന്ദ്ര മോദിയ്ക്ക് നിബന്ധനകളില്ലാത്ത പിന്തുണയെന്നും രാജ്യ സഭ സീറ്റോ മറ്റു സ്ഥാനങ്ങളോ വേണ്ടയെന്നും രാജ് താക്കറെ വ്യക്തമാക്കി. നവനിർമാണ്‍ സേന പ്രവർത്തകരോട് നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങാനും രാജ് താക്കറെ ആഹ്വാനം ചെയ്തു. മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന എംഎൻഎസ് റാലിയിലായിരുന്നു പ്രഖ്യാപനം.

ഹേമ മാലിനിക്കെതിരെ മോശം പരാമര്‍ശം; ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ, രണ്‍ദീപ് സിങ് സുര്‍ജേവാലക്ക് നോട്ടീസ്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Election 2024 #Asianetnews