'ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തടങ്കലിലാണ്'
ദില്ലി: രാജ്യം 73ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ജമ്മുകശ്മീരില്‍ നിന്നുളള മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസലിനെ വീട്ടുതടങ്കലിലാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരം.
'ഇന്ത്യയുടേയും കശ്മീരിന്‍റെ മകന് എന്തുകൊണ്ടാണ് സ്വാതന്ത്ര്യം നിഷേധിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐഎഎസില്‍ ഉയര്‍ന്ന റാങ്ക് വാങ്ങിയ സമയത്ത് അദ്ദേഹത്തെ ഒരു ഹീറോ ആയാണ് ആഘോഷിച്ചത്'. അതേ വ്യക്തി ഇന്നെങ്ങനെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായെന്നും ചിദംബരം ചോദിച്ചു.
ജമ്മുകശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തടങ്കലിലാണ്. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസലിനെ ഇസ്താംബുളിലേക്ക് പോകാന്‍ ദില്ലിയിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിലാക്കിയത്. കശ്മീരില്‍ നിന്നുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ഷാ ഫൈസല്‍ രാജിവെച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്.
