ചീറിപ്പായുന്ന ബൈക്കിലിരുന്ന് പടക്കം പൊട്ടിക്കലും റോക്കറ്റ് വിടലും മാലപ്പടക്കം കത്തിക്കലുമൊക്കെയായി ഭീകരാന്തരീക്ഷമാണ് ഇവർ ഉണ്ടാക്കിയത്.

ചെന്നൈ: ദീപാവലി ദിനത്തിൽ നാടിനെ നടുക്കി ബൈക്കിൽ യുവാക്കളുടെ അഭ്യാസപ്രകടനം. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് യുവാക്കളുടെ സംഘം റോഡിൽ ബൈക്കുമായി ഞെട്ടിക്കുന്ന അഭ്യാസ പ്രകടനം നടത്തിയത്. ചീറിപ്പായുന്ന ബൈക്കിലിരുന്ന് പടക്കം പൊട്ടിക്കലും റോക്കറ്റ് വിടലും മാലപ്പടക്കം കത്തിക്കലുമൊക്കെയായി ഭീകരാന്തരീക്ഷമാണ് ഇവർ ഉണ്ടാക്കിയത്.

ഇത് രാജ്യത്തിനാകെ അഭിമാനം! ഗിന്നസ് റെക്കോർഡിട്ട ദീപോത്സവം, 22 ലക്ഷം ദീപങ്ങൾ ഒന്നിച്ച് തെളിഞ്ഞു, മനോഹരം ഈ കാഴ്ച

സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെ യുവാക്കളുടെ സംഘത്തിന് മുട്ടൻ പണിയുമായി. റോഡിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കളുടെ സംഘത്തിനെതിരെ കേസെടുത്ത പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 10 യുവാക്കളെയാണ് അറസ്റ്റ് ചെയ്തതത് പൊലീസ് വ്യക്തമാക്കി.

സംഭവത്തിൻ്റെ വീഡിയോ കാണാം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ ദില്ലിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കത്തിച്ച് വച്ച പടക്കവുമായി ഓടുന്ന കാറിന്‍റെ വീഡിയോ പുറത്തുവന്നു എന്നതാണ്. സച്ചിന്‍ ഗുപ്ത എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഇത്തരത്തിലുള്ള വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ചു കൊണ്ട് സച്ചിന്‍ ഗുപ്ത ഇങ്ങനെ എഴുതി,' ഇത് ദീപാവലി ആഘോഷമല്ല, അരാജകത്വമാണ്!! വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മറച്ചുവെക്കുന്ന തരത്തിൽ എൻ സി ആർ കുട്ടികള്‍ മിടുക്കരായി മാറിയിരിക്കുന്നു'. വീഡിയോ ഗുര്‍ഗാവ് പൊലീസിനെ ടാഗ് ചെയ്തുകൊണ്ടാണ് സച്ചിൻ ഇത്തരത്തിൽ കുറിച്ചത്. അപകടകരമായ രീതിയില്‍ പാഞ്ഞു പോകുന്ന സുമോ കാറിന്‍റെ മുകളില്‍ പടക്കം കത്തിച്ച് വച്ചിരിക്കുന്നതിന്‍റെതായിരുന്നു വീഡിയോ . വാഹനം മുന്നോട്ട് നീങ്ങുമ്പോള്‍ പടക്കങ്ങള്‍ കത്തി മുകളിലേക്ക് പടരുന്നു. ഏതെങ്കിലും സിനിമയില്‍ നിന്നാണോയെന്ന് സംശയിച്ച് പോകുന്ന തരത്തിലുള്ളതാണ് വീഡിയോ. റോഡില്‍ നിരവധി കാറുകള്‍ പോകുന്നതിനിടെയായിരുന്നു ഈ അഭ്യാസം. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നതേയുള്ളു. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലയാതോടെ പ്രതികരണവുമായി നിരവധി പേരെത്തി. നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ നിരോധിക്കമമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. "നിയമരാഹിത്യം" എന്നായിരുന്നു ചിലര്‍ വിശേഷിപ്പിച്ചത്.

'റീൽ രംഗമല്ല, റിയൽ ജീവിതം'; ഓടുന്ന കാറിന് മുകളിൽ കത്തിച്ച് വച്ച പടക്കം, ദീപാവലി ആഘോഷത്തിന്‍റെ വീഡിയോ വൈറൽ !