Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണ്‍ ലംഘിച്ചു; വിദേശികളെ 500 തവണ ഇംപോസിഷന്‍ എഴുതിപ്പിച്ച് പൊലീസ്

500 ഓളം വിദേശികള്‍ തപോവന്‍ പ്രദേശത്തുണ്ടെന്നും ഇവര്‍ ലോക് ഡൗണ്‍ നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും അനുസരിക്കാത്തവര്‍ക്കുള്ള മാതൃകാ ശിക്ഷാ നടപടിയാണിതെന്നും എസ്ഐ പറഞ്ഞു.
 

10 foreigners made to write 'sorry' 500 times for violating lockdown in Rishikesh
Author
Rishikesh, First Published Apr 12, 2020, 10:32 AM IST

ഋഷികേശ്: ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ വിദേശികള്‍ക്ക് ഇംപോസിഷന്‍ ശിക്ഷ നല്‍കി ഉത്തരാഖണ്ഡ് പൊലീസ്. 500 തവണ മാപ്പെഴുതിച്ചാണ് പൊലീസ് വിദേശികളെ ശിക്ഷിച്ചത്. ലോക്ക്ഡൗണ്‍ ലംഘിച്ച് ഋശികേശിലെ ഗംഗാതീരത്ത് നടക്കുകയായിരുന്ന 10വിദേശികളെക്കൊണ്ടാണ് പൊലീസ് മാപ്പ് എഴുതിച്ചത്.  വിദേശികള്‍ ലോക്ക്ഡൗണ്‍ ലംഘിച്ചു. പുറത്തിറങ്ങാതെ അകത്തിരിക്കണമെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അവര്‍ അനുസരിച്ചില്ല. ഇവരെ പിടികൂടി പേപ്പറില്‍ എന്നോട് ക്ഷമിക്കണം എന്ന് 500 തവണ എഴുതിപ്പിച്ചു. തപോവന്‍ എസ്‌ഐ വിനോദ് ശര്‍മ പറഞ്ഞു.

500 ഓളം വിദേശികള്‍ തപോവന്‍ പ്രദേശത്തുണ്ടെന്നും ഇവര്‍ ലോക് ഡൗണ്‍ നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും അനുസരിക്കാത്തവര്‍ക്കുള്ള മാതൃകാ ശിക്ഷാ നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു. 

ഉത്തരാഖണ്ഡില്‍ 40 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ രണ്ട് ആഴ്ചകൂടി ലോക്കഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ധാരണയായിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ ധാരണയായത്.
 

Follow Us:
Download App:
  • android
  • ios