12 സ്ത്രീകളാണ് മഴക്കുഴി നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നതെന്നും അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

ഹൈദരാബാദ്: തെലങ്കാനയിൽ തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിടിഞ്ഞു വീണ് പത്ത് സ്ത്രീ തൊഴിലാളികൾ മരിച്ചു. ഒരു സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. തിലേരു ഗ്രാമത്തിലായിരുന്നു അപകടം. മഴക്കുഴി നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

12 സ്ത്രീകളാണ് മഴക്കുഴി നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നതെന്നും അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. അപകടത്തിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അനുശോചനം അറിയിച്ചു.