സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് പൊലീസ് കുട്ടിയെയും അമ്മയേയും കസ്റ്റഡിയിൽ എടുത്തു. കുഞ്ഞിനെ ആറാം നിലയിൽനിന്നും താഴേക്ക് എറിഞ്ഞതിനു ശേഷം പെൺകുട്ടി ഇടനാഴിയുടെ മറുവശത്തേക്ക് ഓടിപ്പോകുന്നതാണ് സിസിടിവികളിൽ നിന്നും വ്യക്തമാണ്.
മുംബൈ: മുംബൈയിലെ ഗോരേഗാവിൽ ഒന്നരവയസ്സ് പ്രായമുള്ള കുഞ്ഞിനെ അയലത്തെ 10 വയസ്സുകാരി ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്നും എറിഞ്ഞു കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ 'ശിവഷാഹി' അപാർട്ട്മെന്റിലാണ് ദാരുണമായ സംഭവം നടന്നത്. കെട്ടിടത്തിന്റെ ആറാം നിലയിൽനിന്നും കുഞ്ഞിനെ പെൺകുട്ടി തള്ളിയിടുകയായിരുന്നു. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് പൊലീസ് കുട്ടിയെയും അമ്മയേയും കസ്റ്റഡിയിൽ എടുത്തു. കുഞ്ഞിനെ ആറാം നിലയിൽനിന്നും താഴേക്ക് എറിഞ്ഞതിനു ശേഷം പെൺകുട്ടി ഇടനാഴിയുടെ മറുവശത്തേക്ക് ഓടിപ്പോകുന്നതാണ് സിസിടിവികളിൽ നിന്നും വ്യക്തമാണ്.
ഒക്ടോബർ 1-നാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ കുടുംബം ഈ കെട്ടിടത്തിലേക്ക് താമസം മാറിയത്. വളർത്തു പൂച്ചയുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മിൽ മുൻപ് തർക്കങ്ങൾ ഉണ്ടായിരുന്നതായി കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം കുഞ്ഞിനെ താഴേക്ക് എറിഞ്ഞ പെൺകുട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം തെളിവുകൾ നശിപ്പിക്കാൻ പെൺകുട്ടിയുടെ കുടുംബം സിസിടിവി ക്യാമറ ഓഫ് ചെയ്യാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. സംഭവത്തിൽ ദിൻദോഷി പൊലീസ് കേസെടുത്ത് പത്തു വയസ്സുകാരിയായ പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കുകയും കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


