കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കിയല്‍ മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 15വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കെല്ലാം മുഴുവന്‍ പണവും നല്‍കാനും റെയില്‍വേ തീരുമാനിച്ചു. എല്ലാ സ്‌റ്റേഷനുകളിലും റീഫണ്ടിംഗ് കൗണ്ടറുകള്‍ സ്ഥാപിക്കും. റീഫണ്ടിംഗിനായി ടിക്കറ്റെടുത്ത റെയില്‍വേ സ്റ്റേഷനിലെത്തുന്ന സാഹചര്യമൊഴിവാക്കാനാണ് പ്രത്യേക കൗണ്ടറുകള്‍ തുറക്കുന്നത്. റീഫണ്ട് ചട്ടങ്ങളിലും റെയില്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ മാറ്റങ്ങള്‍ വരുത്തി. ട്രെയിന്‍ റദ്ദാക്കിയാലും യാത്രക്കാരന് മുഴുവന്‍ പണവും ലഭിക്കും. 

ട്രെയിന്‍ റദ്ദാക്കാത്ത സാഹചര്യത്തില്‍ യാത്രക്കാരന് യാത്ര റദ്ദാക്കണമെങ്കില്‍ ടിക്കറ്റ് ഡെപോസിറ്റ് റെസീപ്റ്റ് 30 ദിവസനത്തിനകം ഹാജരാക്കിയാല്‍ മതി. നേരത്തെ ഇത് മൂന്ന് ദിവസമായിരുന്നു. റെസീപ്റ്റ് ഹാജരാക്കിയാല്‍ 60 ദിവസത്തിനകം പണം ലഭിക്കും. 139 നമ്പര്‍ മുഖേനയാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കില്‍ 30 ദിവസത്തിനകം റീഫണ്ട് ലഭിക്കും. 

ദില്ലി കൊവിഡ് 19 വ്യാപിക്കുന്നത് തടയാന്‍ കരുതല്‍ നടപടിയുടെ ഭാഗമായാണ് റെയില്‍വേ ടിക്കറ്റ് ചാര്‍ജ്  മുഴുവന്‍ തിരികെ നല്‍കുന്നത്. ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായി ആളുകള്‍ കൂടുന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കുന്നതിനുമായി രാജ്യത്താകമാനം ട്രെയിനുകള്‍ റദ്ദാക്കും. 709 ട്രെയിനുകളാണ് റദ്ദാക്കുന്നത്. 

ട്രെയിനുകളില്‍ ഇതുവരെ 12 കൊവിഡ് 19 ബാധിതര്‍ യാത്ര ചെയ്‌തെന്ന് റെയില്‍വേ അറിയിച്ചു. മാര്‍ച്ച് 13നും 16നും ഇടക്കാണ് കൊവിഡ് 19 ബാധിതര്‍ ട്രെയിനുകളില്‍ യാത്ര ചെയ്തത്. കൊവിഡ് 19 ബാധ പടരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ യാത്ര ഒഴിവാക്കാന്‍ റെയില്‍വേ ആളുകളോട് നിര്‍ദേശിച്ചു. നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് 19 ബാധയുണ്ടെങ്കില്‍ നിങ്ങള്‍ക്കും വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും പരമാവധി ട്രെയിന്‍ യാത്ര ഒഴിവാക്കണമെന്നും റെയില്‍വേ അറിയിച്ചു.