Asianet News MalayalamAsianet News Malayalam

പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിച്ചാൽ ഇനി 1000 രൂപ പിഴ

പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുക, മലവിസർജ്ജനം നടത്തുക, മാലിന്യം നിക്ഷേപിക്കുക എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഇനി 1000 രൂപ വരെ പിഴ ഈടാക്കുമെന്ന് ബെംഗളൂരു കോർപ്പറേഷൻ.

1000 rupees fine for urinating in public place
Author
Bengaluru, First Published Jan 17, 2020, 6:10 PM IST

ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുക, മലവിസർജ്ജനം നടത്തുക, മാലിന്യം നിക്ഷേപിക്കുക എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ 500 രൂപ മുതൽ 1000 രൂപ വരെ പിഴ ഈടാക്കുമെന്ന് ബെംഗളൂരു കോർപ്പറേഷൻ. ബിബിഎംപി കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി. ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരും.

നിയമം ലംഘിക്കുന്നവരെ കണ്ടെത്തി പിഴ ഈടാക്കുന്നതിനായി 400ഓളം ജീവനക്കാരെ ചുമതലപ്പെടുത്തിയതായി ബിബിഎംപി ജോയിന്റ് കമ്മീഷണർ സർഫറാസ് ഖാൻ പറഞ്ഞു. പിടികൂടുന്നവരുടെ പേരുവിവരങ്ങൾ ശേഖരിക്കുന്നതിലൂടെ ഒന്നിലധികം തവണ പിഴ നൽകേണ്ടിവരുന്നവരെ തിരിച്ചറിയാനാവും. ജിപിഎസ് സംവിധാനമുള്ള ഉപകരണത്തിലാണ് വിവരങ്ങൾ ശേഖരിക്കുന്നതെന്നതിനാൽ ലൊക്കേഷനുകളെ കുറിച്ചും അറിയാന്‍ കഴിയുമെന്ന് അധികൃതർ പറഞ്ഞു. നഗരത്തിലെ പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടുകയും വൃത്തിഹീനമാവുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. ദിവസവും 6000 ടൺ മാലിന്യങ്ങളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നീക്കം ചെയ്യുന്നത്. 

Read More: പരോളില്‍ ഇറങ്ങി മുങ്ങി; മുംബൈ ഭീകരാക്രമണ കേസ് പ്രതി 'ഡോക്ടര്‍ ബോംബ്' പിടിയില്‍
 

Follow Us:
Download App:
  • android
  • ios