Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിൻ സ്വീകരിച്ച ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വനിതയായി 103 വയസ്സുള്ള കാമേശ്വരി

ഇതുവരെ രാജ്യത്താകെമാനം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 2.40 കോടി കടന്നതായി ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 

103 year old got covid vaccine
Author
Delhi, First Published Mar 10, 2021, 12:16 PM IST


ബം​ഗളൂരു: കൊവിഡിനെതിരെയുള്ള ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് 103 വയസ്സുകാരിയായ ജെ കാമേശ്വരി. ലഭ്യമായ വിവരങ്ങളനുസരിച്ച് ഇന്ത്യയിൽ കൊവിഡിനെതിരെയുള്ള വാക്സിൻ സ്വീകരിച്ച ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന അം​ഗീകാരം കാമേശ്വരിക്കാണെന്ന് ബം​ഗളൂരു അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതുവരെ രാജ്യത്താകെമാനം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 2.40 കോടി കടന്നതായി ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 

മാർച്ച് 1നാണ് കൊവിഡ് വാക്സിൻ രണ്ടാംഘട്ടം ആരംഭിച്ചത്. സംസ്ഥാനങ്ങളിലുടനീളെ വാക്സിൻ സ്വീകരണം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. 45നും 60നും മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകും. 7113801 ആരോ​ഗ്യപ്രവർത്തകരാണ് കൊവിഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചത്.  3851808 ആരോ​ഗ്യ പ്രവർത്തകർ രണ്ടാമത്തെ ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചു. രാജ്യവ്യാപകായി കൊവിഡ് വാക്സിനേഷൻ നടന്നു കൊണ്ടിരിക്കുകയാണ്. 
 

Follow Us:
Download App:
  • android
  • ios