ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു. അപകടത്തില്‍ ഏഴുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. സ്വകാര്യ കംപ്യൂട്ടർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്.വിനോദ യാത്രയ്ക്കായി പോകവേയാണ് അപകടം.