ഗുവാഹത്തി: വെള്ളപ്പൊക്കത്തില്‍ മുങ്ങിയ യുവതിയെയും കുഞ്ഞിനെയും രക്ഷപെടുത്തി പതിനൊന്നുകാരന്‍. അസമിലാണ് മുങ്ങിത്താഴ്ന്ന അമ്മയെയും മകനെയും ഉത്തം എന്ന ബാലന്‍ രക്ഷപെടുത്തിയത്.

ആഴം കുറവായ നദിയുടെ മറുവശത്തേക്ക് കുഞ്ഞുമായി പോകുന്നതിനിടെ പെട്ടെന്ന് നദിയില്‍ ജലനിരപ്പ് ഉയരുകയായിരുന്നു. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട ഉത്തം നദിയിലേക്ക് ചാടി ഇവരെ രക്ഷിക്കുകയായിരുന്നു. ഉത്തമിനെ ധീരതക്കുള്ള ദേശീയ അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യുമെന്ന് ജില്ലാ ഭരണാധികാരികള്‍ അറിയിച്ചു.