Asianet News MalayalamAsianet News Malayalam

യുപിയിൽ വീ​ണ്ടും ചെ​ന്നാ​യ ആ​ക്ര​മ​ണം: 11 വയസുകാരിക്ക് ഗുരുതര പരിക്ക്, ആറാമത്തെ ചെന്നായക്കായി തെരച്ചിൽ

ഇതുവരെ അഞ്ച് ചെന്നായ്ക്കളെയാണ് അധികൃതർ പിടികൂടിയത്. പെൺകുട്ടിയെ ആക്രമിച്ച ആറാമത്തെ ചെന്നായയ്ക്കായുള്ള തെരച്ചിലാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

11 Year Old Girl Injured in Wolf Attack in Uttar Pradesh Bahraich forest department continued  search for sixth wolf
Author
First Published Sep 11, 2024, 8:13 AM IST | Last Updated Sep 11, 2024, 8:13 AM IST

ല​ഖ്നൌ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വീ​ണ്ടും ചെ​ന്നാ​യയുടെ ആ​ക്ര​മ​ണം. ഇത്തവണ 11 വ​യസുകാ​രി​യെ​യാ​ണ് ചെ​ന്നാ​യ ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.. യു​പി​യി​യെ ബഹ്‌റൈച്ചി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​ത്തി​നു​ള്ളി​ല്‍ ഒ​ന്‍​പ​ത് കു​ട്ടി​ക​ള​ട​ക്കം 10 പേ​ര്‍​ക്കാ​ണ് ചെ​ന്നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ യുപിയിൽ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. ചെന്നായയുടെ ആക്രമണത്തിൽ ഇതുവരെ 36 പേ​ര്‍​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. കുട്ടിയെ ആക്രമിച്ച ചെന്നായെ പിടികൂടാനായി വനംവകുപ്പും പ്രദേശവാസികളും തെരച്ചിൽ തുടങ്ങി.

ചെന്നായ ശല്യം രൂക്ഷമായ ഉത്തർ പ്രദേശിലെ ബഹ്‌റൈച്ചിൽ വനംവകുപ്പും നാട്ടുകാരും ചേർന്ന് അക്രമകാരികളായ ചെന്നായ്ക്കളെ പിടികൂടാനുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ചെന്നായയെ വനംവകുപ്പ് പിടികൂടിയിരുന്നു. ഇതുവരെ അഞ്ച് ചെന്നായ്ക്കളെയാണ് അധികൃതർ പിടികൂടിയത്. പെൺകുട്ടിയെ ആക്രമിച്ച ആറാമത്തെ ചെന്നായയ്ക്കായുള്ള തെരച്ചിലാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

പെൺ ചെന്നായയെ ആണ് കഴിഞ്ഞ ദിവസം രാവിലെ പിടികൂടിയതെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജീത് പ്രതാപ് സിംഗ് വ്യക്തമാക്കി. 'ഓപ്പറേഷൻ ബേഡിയ' എന്ന പേരിൽ ചെന്നായ്ക്കൾക്കായി തെരച്ചിൽ നടക്കുകയാണെന്നും ആക്രമകാരികളായ ചെന്നായ്ക്കളെ ഉടനെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. പിടിയിലായ  ചെന്നായകളെ മറ്റിടങ്ങളിൽ പുനരധിവസിപ്പിക്കുമെന്നാണ് അധികൃതർ വിശദമാക്കുന്നത്.

ചെന്നായ്ക്കളെ പിടികൂടാൻ 16 സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന്  വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡ്രോൺ ക്യാമറകളും തെർമൽ ഡ്രോൺ മാപ്പിംഗ് സാങ്കേതിക വിദ്യകളും ഉപയോഗിച്ചാണ് ചെന്നായ്ക്കളെ കണ്ടെത്താൻ ശ്രമം തുടരുന്നത്. ആനയുടെ ചാണകവും മൂത്രവും ഉപയോഗിച്ച് ചെന്നായ്ക്കളുടെ വഴി തിരിച്ചുവിടാനും ഉദ്യോഗസ്ഥർ ശ്രമിച്ചിരുന്നു. വാതിലുകൾ ഇല്ലാത്ത വീടുകളിൽ വാതിലുകൾ സ്ഥാപിക്കുന്നുണ്ടെന്നും എല്ലാ ഗ്രാമങ്ങളിലും രാത്രി പട്രോളിംഗ് നടത്തുന്നുണ്ടെന്നും ജില്ലാ മജിസ്‌ട്രേറ്റ് മോണിക്ക റാണിയും വ്യക്തമാക്കി. 

Read More : ബംഗ്ലാദേശ് അതിർത്തിയിൽ വെടിയേറ്റ് ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ട നിലയിൽ, ദുരൂഹത, കേസെടുത്ത് പൊലീസ്

Latest Videos
Follow Us:
Download App:
  • android
  • ios