Asianet News MalayalamAsianet News Malayalam

ഒരാൾക്ക് കൂടി കൊവിഡ് 19; രോഗ ബാധിതരുടെ എണ്ണം 115; മന്ത്രിതല ഉപസമിതി യോഗം ചേരും

കൊവിഡ് ഭീതിയിൽ വിപണി ഉത്തേജനത്തിന്റെ ഭാഗമായി, യു എസ് ഫെഡ് റിസേർവ് പലിശനിരക്ക് പൂജ്യം ശതമാനത്തിലേക്ക് കുറച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായി

115 confirmed Covid 19 in india
Author
Delhi, First Published Mar 16, 2020, 10:42 AM IST

ദില്ലി: രാജ്യത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നെത്തിയ ഒഡിഷ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 115 ആയി ഉയർന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിതല ഉപസമിതി യോഗം ചേരും. ആരോഗ്യ, വിദേശകാര്യ, വ്യോമയാന മന്ത്രിമാർ ഉൾപ്പെടുന്നതാണ് ഉപസമിതി.

ഒഡിഷയിൽ രോഗം സ്ഥിരീകരിച്ച വ്യക്തി ഭുവനേശ്വറിൽ ചികിത്സയിൽ കഴിയുകയാണ്. അതിനിടെ കൊവിഡ് ഭീതിയിൽ വിപണി ഉത്തേജനത്തിന്റെ ഭാഗമായി, യു എസ് ഫെഡ് റിസേർവ് പലിശനിരക്ക് പൂജ്യം ശതമാനത്തിലേക്ക് കുറച്ചത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. സെൻസെക്സ് 1763 പോയിന്റ് നഷ്ടത്തിൽ 32391 ഇൽ വ്യാപാരം നടക്കുന്നു. നിഫ്റ്റി 485 പോയിന്റ് നഷ്ടത്തിൽ 9475 ഇൽ വ്യാപാരം തുടരുന്നു.

കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജയിലുകളിലെ തടവുകാർക്ക് മെഡിക്കൽ പരിരക്ഷ ഉറപ്പുവരുത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചു. ചീഫ് സെക്രട്ടറിമാർക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ജയിൽ വകുപ്പ് ഡയറക്ടർ ജനറൽമാർക്കും സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനും സുപ്രീം കോടതി നോട്ടീസ് അയച്ചു

സാഹചര്യം വിലയിരുത്താൻ ദില്ലിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ജില്ല ഭരണകൂടങ്ങളുടെ അവലോകനയോഗം വിളിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടക്കുക. റൂർക്കി ഐഐടി യിൽ ഒരു വിദേശ വിദ്യാർഥിയെ ഉൾപ്പടെ എട്ട് വിദ്യാർഥികളെ പതിനാലു ദിവസത്തെ ഐസൊലേഷനിലേക്ക് മാറ്റി. കൊവിഡ് രോഗ ലക്ഷണം കണ്ടതിനെ തുടർന്നാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

Follow Us:
Download App:
  • android
  • ios