എതിർ ദിശയിൽ നിന്നും വന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്നതിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഗോലാഘട്ട്: അസ്സമിലെ ഗോലഘട്ടിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5 മണിയോടെ ഗോലാഘട്ടിലെ ഡെറഗോണിലെ ബാലിജൻ മേഖലയിലാണ് സംഭവം നടന്നത്. ടിലിങ്ക മന്തിറിലേക്ക് തീർത്ഥാടകരുമായി പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. അപകടം നടക്കുമ്പോൾ ബസ്സിൽ 45 യാത്രികർ ഉണ്ടായിരുന്നുവെന്നാണ് വിവരം.
യാത്രാ സംഘം ടിലിങ്ക മന്തിറിലേക്ക് എത്തുന്നതിനു തൊട്ടുമുൻപായാണ് അപകടം സംഭവിച്ചത്. കൽക്കരി ഖനിയിലെ ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. എതിർ ദിശയിൽ നിന്നും വന്ന ട്രക്കുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടം നടന്നതിന് പിന്നാലെ ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ വിവരമറിഞ്ഞ് പൊലിസും ഫയർഫോഴ്സുമെത്തി.
ബസിൽ നിന്നും 10 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ നിന്നാണ് 2 പേർ മരിച്ചത്. ഗോലാഘട്ട് എസ്.പി രാജേൻ സിങ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടം നടന്നത് എങ്ങനെയാണെന്ന് അന്വേഷിച്ച് വരികയാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എസ്പി അറിയിച്ചു.
Read More : ട്രെയിനിൽ ഉറങ്ങിക്കിടന്ന മലയാളി യുവതിയുടെ മുന്നിലിരുന്ന് സ്വയംഭോഗം ചെയ്ത 42 കാരൻ ഗോവയിൽ അറസ്റ്റിൽ
