രണ്ട് ദിവസം മാതാപിതാക്കള്‍ ഉമാങിന്‍റെ തിരിച്ചുവരവിന് പ്രതീക്ഷയോടെ കാത്തു നിന്നു. തുടര്‍ന്ന് ഉമാങ് ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും മരണ ശേഷവും തങ്ങളുടെ മകന്‍ സമൂഹത്തിന് മാതൃകയാകണമെന്ന് തീരുമാനിക്കുകയുമായിരുന്നു.
കൊല്‍ക്കത്ത: ഒരു വര്‍ഷമായി വൃക്കരോഗത്തോട് പൊരുതി ഒടുവില്‍ മരണത്തിന് കീഴടങ്ങിയ 12 കാരന്‍ ലോകത്തോട് വിട പറഞ്ഞത് വലിയ മാതൃക തീര്‍ത്താണ്. കരളും കോര്‍ണിയയും ദാനം നല്‍കി മൂന്ന് പേരുടെ ജീവിതത്തില്‍ വെളിച്ചം നിറച്ചാണ് കൊല്‍ക്കത്ത സ്വദേശിയായ ഉമാങ് വിടവാങ്ങിയത്. ഒരു വര്‍ഷത്തെ ചികിത്സകള്‍ക്ക് ശേഷമാണ് എട്ടാം ക്ലാസുകാരനായ ഉമാങ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായത്. ശസ്ത്രക്രിയയെ തുടര്‍ന്ന് ഉമാങ്ങിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഇത് മസ്തിഷ്ക മരണത്തിലേക്കും നയിച്ചു.
രണ്ട് ദിവസം മാതാപിതാക്കള്‍ ഉമാങിന്‍റെ തിരിച്ചുവരവിന് പ്രതീക്ഷയോടെ കാത്തു നിന്നു. തുടര്‍ന്ന് ഉമാങ് ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും മരണ ശേഷവും തങ്ങളുടെ മകന്‍ സമൂഹത്തിന് മാതൃകയാകണമെന്ന് തീരുമാനിക്കുകയുമായിരുന്നു. പഠനത്തില്‍ മിടുമിടുക്കനായിരുന്ന ഉമാങ് മനോഹരമായി തബല വായിക്കുകയും അഭിനയിക്കുകയും ചെയ്യുമായിരുന്നു. ഇതെല്ലാം അവന്‍ ചെയ്തിരുന്നത് പൂര്‍ണമായ ആത്മാര്‍ത്ഥതയോടെയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.


