ദില്ലി: ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റുകളുമായുണ്ടായ ഏറ്റുമുട്ടലിനിടെ കാണാതായ ഡിആർജി ജവാന്മാർക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. കഴിഞ്ഞ ദിവസമാണ് ഏറ്റുമുട്ടലിനിടെ 13 ജവാന്മാരെ കാണാതായത്. ഇന്നലെ ഉച്ചയോടെയാണ് ഛിന്താഗുഫാ ഏരിയയിൽ ഏറ്റുമുട്ടൽ നടന്നത്.  ഒന്നിൽ കൂടുതൽ പ്രാവശ്യം ഏറ്റുമുട്ടൽ നടന്നതായി ഛത്തീസ്ഗണ്ഡ് ഡിജിപി പ്രതികരിച്ചു. സംഭവത്തിൽ 14 ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.