സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 13 വയസുകാരിയെ 'വെർച്വൽ വിവാഹം' നടത്തി സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ആളും, ബലാത്സംഗം ചെയ്ത സുഹൃത്തും പിടിയിൽ. കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ പ്രതിയും ഇപ്പോൾ അറസ്റ്റിലായി.
റായ്പൂർ: 13 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ട് പേരും അറസ്റ്റിൽ. ബിഹാർ സ്വദേശികളാണ് പിടിയിലായത്. ജാഷ്പൂർ സ്വദേശിനിയാണ് പെൺകുട്ടി. വീഡിയോ കോളിലൂടെ വെർച്വലായി വിവാഹം കഴിച്ച് പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയതിനും, ഇയാളുടെ സുഹൃത്ത് കുട്ടിയെ ബലാത്സംഗം ചെയ്തതിനുമാണ് കേസ് എടുത്തിരിക്കുന്നത്. 2021 ൽ കുന്ദൻ രാജ് എന്നയാളാണ് സോഷ്യൽ മീഡിയ വഴി പെൺകുട്ടിയെ പരിചയപ്പെടുത്തുന്നത്. പിന്നീട് കുട്ടിയുടെ നമ്പർ സംഘടിപ്പിച്ചു. പട്ന നിവാസിയാണെന്ന് പറഞ്ഞ് പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തുകയായിരുന്നു. സംസാരിക്കാൻ വിസമ്മതിച്ചപ്പോൾ കൈത്തണ്ട മുറിച്ചുവെന്ന് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഫോട്ടോയും അയച്ചു. പിന്നീട് പെൺകുട്ടിയുമായി ഇയാൾ അടുപ്പത്തിലായി.
പിന്നീട് വീഡിയോ കോൾ വഴി ഒരു 'വെർച്വൽ വിവാഹം' ചടങ്ങും നടത്തി. തങ്ങൾ ഇപ്പോൾ ഭാര്യാഭർത്താക്കന്മാരാണെന്ന് പറഞ്ഞ് പെൺകുട്ടിയെ വിശ്വസിപ്പിച്ച ഇയാൾ, അശ്ലീല വീഡിയോ കോളുകളിൽ ഏർപ്പെടാനും കുട്ടിയെ നിർബന്ധിച്ചു. പെൺകുട്ടിയുടെ നഗ്നതയുള്ള ദൃശ്യങ്ങൾ വരെ ഇയാൾ രഹസ്യമായി റെക്കോർഡ് ചെയ്‌തു. രാജ് കൂടുതൽ ആവശ്യങ്ങൾ പറഞ്ഞത് കുട്ടി എതിത്തപ്പോൾ, വീഡിയോകൾ ഓൺലൈനിൽ പരസ്യമാക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായി കുട്ടി പരാതിയിൽ പറയുന്നു. കുട്ടി ഇത് കേട്ട് ഭയന്നു. പിന്നീട് രാജിന്റെ സുഹൃത്തായ ദിലീപ് ചൗഹാനുമൊത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് തനിക്ക് കാണണമെന്നും ഇയാൾ പറഞ്ഞു.
2021 ഒക്ടോബറിൽ ദിലീപ് പെൺകുട്ടിയുടെ വീട്ടിലെത്തി. ദിലീപ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നത് രാജ് വീഡിയോ കോൾ ഓൺ ചെയ്ത് കാണുകയും ചെയ്തു. പിന്നീടും രാജിന്റെ കൂടുതൽ ആവശ്യങ്ങൾ പെൺകുട്ടി നിരസിച്ചതോടെ അശ്ലീല വീഡിയോകളിൽ ഒന്ന് സഹോദരിക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തു വന്നത്. പൊലീസ് സ്റ്റേഷനിൽ ഇവ പരാതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമം, പോക്സോ, ഐടി ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. 2022 ൽ പട്നയിൽ നിന്ന് രാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ, പ്രതി കുറ്റം സമ്മതിച്ചു. എന്നാൽ 3 വഷത്തോളം ഒളിവിൽ കഴിഞ്ഞ ദിലീപ് ഇപ്പോഴാണ് പിടിയിലായത്. കുങ്കുരിയിൽ നിന്ന് ജാഷ്പൂർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.


