Asianet News MalayalamAsianet News Malayalam

ഫോണില്‍ ഗെയിം കളിക്കുന്നത് വിലക്കി; കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് 15കാരന്‍

മുഴുവന്‍ സമയവും മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് രക്ഷിതാക്കള്‍ വിലക്കിയതിന് പിന്നാലെയായിരുന്നു കുട്ടിയെ കാണാതായത്. രാത്രി എട്ട് മണിയോടെയാണ് കുട്ടിയെ കാണുന്നില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ അറിയിക്കുന്നത്

15 year old commit suicide after denied playing games in mobile phone
Author
Noida, First Published Apr 2, 2021, 11:42 AM IST

നോയിഡ: മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതിന് പിന്നാലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് പതിനഞ്ചുകാരന്‍. നോയിഡയിലാണ് സംഭവം.  നോയിഡയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് ചാടിയായിരുന്നു പതിനഞ്ചുകാരന്‍റെ ആത്മഹത്യ. ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ സെക്ടര്‍ 110ലെ വീട്ടില്‍ നിന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ കാണാതാവുകയായിരുന്നു.

മുഴുവന്‍ സമയവും മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് രക്ഷിതാക്കള്‍ വിലക്കിയതിന് പിന്നാലെയായിരുന്നു കുട്ടിയെ കാണാതായത്. രാത്രി എട്ട് മണിയോടെയാണ് കുട്ടിയെ കാണുന്നില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ അറിയിക്കുന്നത്. വീടിന് സമീപം തന്നെയുള്ള നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുന്നില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

രാത്രി കുട്ടി ആത്മഹത്യ ചെയ്തതായി സംശയിക്കുന്നതായാണ് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വിശദമാക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കും. കെട്ടിടം പരിശോധിച്ച ഫൊറന്‍സിക് വിഭാഗം ഇവിടെ നിന്ന് തെളിവുകള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. ഗ്രേറ്റര്‍ നോയിഡയില്‍ ബുധനാഴ്ച മറ്റു  രണ്ട് ആത്മഹത്യാ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായാണ് പൊലീസ് വിശദമാക്കുന്നത്. 

Follow Us:
Download App:
  • android
  • ios