ഗാസിയാബാദ്: ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നുവീണ് 16 മരണം. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. 32 പേരെ രക്ഷപ്പെടുത്തി.