പുതിയതായി ചിത്രീകരിക്കുന്ന സിനിമയുടെ ഓഡിഷനെന്ന് തെറ്റിദ്ധരിപ്പിച്ച് പവായിലെ സ്റ്റുഡിയോയില്‍ കുട്ടികളെ എത്തിച്ചായിരുന്നു ബന്ധി നാടകം. പ്രതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചു.
മുംബൈ: ജോലി ചെയ്ത പണം കിട്ടാന്‍ മുന്‍ വിദ്യാഭ്യാസ മന്ത്രിയോട് സംസാരിക്കണമെന്നാവശ്യപെട്ട് 17 കുട്ടികളെ ബന്ധിയാക്കിയ യുവാവ് മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അഭിനയം പഠിക്കാനെത്തിയ കുട്ടികള്‍ ഉച്ചക്ക് പുറത്തുവരാതിരുന്നതും സ്റ്റുഡിയോയിൽ നിന്നും എയര് ഗണ്ണിന്റ വെടി പൊട്ടിയതോടെയുമാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ ഭീക്ഷണി മുഴക്കിയ യുട്യൂബറെ മുംബൈ പൊലീസെത്തി ഏറ്റുമുട്ടലിലൂടെ പിടികൂടി. പുതിയതായി ചിത്രീകരിക്കുന്ന സിനിമയുടെ ഓഡിഷനെന്ന് തെറ്റിദ്ധരിപ്പിച്ച് പവായിലെ സ്റ്റുഡിയോയില്‍ കുട്ടികളെ എത്തിച്ചായിരുന്നു ബന്ധി നാടകം.
100 കുട്ടികളാണ് ഓഡിഷനെത്തിയത്. ഇതില്‍ 17 കുട്ടികളെ നിര്‍ത്തി മറ്റെല്ലാവരെയും പറഞ്ഞുവിട്ട ശേഷമായിരുന്നു നാടകം. യുവാവിന്‍റെ വീഡിയോ കണ്ട് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഗ്ലാസുകള്‍ പോട്ടിച്ച് അകത്തുകയറി കുട്ടികളെ രക്ഷപെടുത്തുകയായിരുന്നു. ഞാനോരു തീവ്രവാദിയല്ല പണത്തിനുള്ള ഡിമാന്‍റുമില്ല ചില ന്യായമായ കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. അതിന് അവസരമോരുക്കിയില്ലെങ്കില്‍ കുട്ടികളും താനും മരിക്കും. ഇതായിരുന്നു കുട്ടികളെ ബന്ധിയാക്കിയ ഉടന്‍ രോഹിത് പുറത്തുവിട്ട വീഡിയോയുടെ സാരം. രോഹിതിന് ചില മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.
നാഗപൂരില്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ ഒരു കോടിയുടെ ടെണ്ടര്‍ ജോലികള്‍ രോഹിതിന് എറ്റെടുത്ത് നടത്തിയിരുന്നു. അതില്‍ 80 ലക്ഷത്തോളം ലഭിക്കാനുണ്ട്. ഇതിനായാണ് മുന് വിദ്യാഭ്യാസ മന്ത്രിയോട് സംസാരിക്കേണ്ടിയിരുന്നതെന്നും രോഹതി പൊലീസിന് മോഴി നല്കിയിരുന്നു. ടെണ്ടര്‍ ഉണ്ടായിരുന്നുവെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രിയും സമ്മതിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിൽ പരിക്കേറ്റ പ്രതി രോഹിത് ആര്യയെ ഉടനെ തന്നെ ആശുത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിവരം.


