കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന എംപിമാരില്‍ 12 പേരും ബിജെപി അംഗങ്ങളാണ്. രണ്ട് പേര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരും മറ്റുളളവര്‍ ശിവസേന, ഡിഎംകെ, ആര്‍എല്‍പി അംഗങ്ങളുമാണ്.

ദില്ലി: പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം തുടങ്ങിയതിന് പിന്നാലെ 17 ലോക്‌സഭാ എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതിലൊരാള്‍ മീനാക്ഷി ലേഖിയാണ്. ഇന്ന് രാവിലെ പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ എംപിമാര്‍ക്കും നിര്‍ബന്ധിത കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് എംപിമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 

Also Read:അതിർത്തി സംഘർഷം പാർലമെൻ്റ് ചർച്ച ചെയ്തില്ല; കൊറോണയെ മറന്ന് മോദി മയിലുകൾക്കൊപ്പം കളിക്കുകയാണെന്ന് രാഹുൽ

സെപ്റ്റംബര്‍ 13, 14 ദിവസങ്ങളിലായി പാര്‍ലമെന്റ് ഹൗസില്‍‍ വെച്ച് തന്നെയാണ് ലോക്‌സഭാ എംപിമാര്‍ക്ക് കൊവിഡ് പരിശോധന നടത്തിയത്. കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്ന എംപിമാരില്‍ 12 പേരും ബിജെപി അംഗങ്ങളാണ്. രണ്ട് പേര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാരും മറ്റുളളവര്‍ ശിവസേന, ഡിഎംകെ, ആര്‍എല്‍പി അംഗങ്ങളുമാണ്.

Also Read:പ്രതികളിലൊരാൾക്ക് വൻസ്വാധീനം, സ്വർണക്കടത്തിൽ മൂന്ന് ഏജൻസികളും അന്വേഷണം തുടരുമെന്ന് കേന്ദ്രം പാർലമെൻ്റിൽ