വികാസ്പുരിയിലെ എച്ച് - ബ്ലോക്ക് ഡിഡിഎ മാർക്കറ്റിലെ ഒരു കടയിലാണ് വൻ തീപിടിത്തമുണ്ടായത്. 

ദില്ലി: വികാസ്പുരിയിലെ കടയിൽ വൻ തീപിടിത്തം. തീ പിടിത്തത്തെ തുടര്‍ന്ന് 18 അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. വികാസ്പുരിയിലെ എച്ച് - ബ്ലോക്ക് ഡിഡിഎ മാർക്കറ്റിലെ ഒരു കടയിലാണ് വൻ തീപിടിത്തമുണ്ടായത്. അഗ്നിശമന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്ന് പുലർച്ചെ 5:50 ഓടെയാണ് വികാസ്പുരി പ്രദേശത്ത് നിന്ന് തീ പിടിത്തത്തെക്കുറിച്ച് ഫോണ്‍ കോൾ ലഭിച്ചതെന്ന് പൊലീസ് പറയുന്നു. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ആര്‍ക്കെങ്കിലും പരിക്കേറ്റതായോ മറ്റ് അപകടങ്ങളോ ഇതുവരെയായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…
Scroll to load tweet…