Asianet News MalayalamAsianet News Malayalam

പേമാരിയും മണ്ണിടിച്ചിലും: ഉത്തരാഖണ്ഡിലും ഹിമാചലിലും മരിച്ചവരുടെ എണ്ണം 61 ആയി

വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ തുടരുകയാണ്.പഞ്ചാബിലും ജാഗ്രത നിർദ്ദേശമുണ്ട്.

18 people missing in Uttarkashi after 20 houses washed away by flood
Author
Uttarkashi, First Published Aug 19, 2019, 9:23 AM IST

കാശി: കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉത്തരഖണ്ഡിലും ഹിമാചൽ പ്രദേശിലും മരിച്ചവരുടെ എണ്ണം  61 ആയി. ഇരു സംസ്ഥാനങ്ങളും ഇന്ന് റെഡ് അലർട്ടിലാണ്. മഴയെ തുടർന്ന് ദേശീയ പാതയില്‍ ഉൾപ്പെടെ ഗതാഗതം നിർത്തിവെച്ചു. 

ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി,നൈനിറ്റാള്‍, എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ടം.  പ്രളയത്തില്‍ 20 വീടുകൾ ഒലിച്ച് പോയതിനെ തുടര്‍ന്ന് ഉത്തരകാശി ജില്ലയില്‍ 18 പേരെ കാണാതായി. ഹിമാചല്‍ പ്രദേശിലെ ഷിംല,കുളു തുടങ്ങിയ  മടങ്ങി പോകാൻ ആവശ്യപ്പെടട്ടിട്ടുണ്ട്. 

വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ തുടരുകയാണ്.പഞ്ചാബിലും ജാഗ്രത നിർദ്ദേശമുണ്ട്. യമുന നദിയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കിഴക്കൻ ദില്ലിയിൽ തീരത്തു താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാൻ നിർദേശം നൽകി.


 

Follow Us:
Download App:
  • android
  • ios