ഇത്രയും വർഷമായിട്ടും വീട്ടിൽ കണക്ഷന്‍ ലഭിക്കതെ വന്നതോടെ ശ്രീറാമിന്റെ കൊച്ചുമകൻ ഇശ്വര്‍ ഖരാട്ടെ കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് കണക്ഷന്‍ നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് വൈദ്യുതി വകുപ്പ് രംഗത്തെത്തിയത്.

മുംബൈ: 1980ൽ വൈദ്യുതി കണക്ഷന് നൽകിയ അപേക്ഷയിൽ വർഷങ്ങൾക്ക് ശേഷം കണക്ഷന്‍ നല്‍കാനൊരുങ്ങി വൈദ്യുതി വകുപ്പ്. മഹാരാഷ്ട്രയിലെ ബുലന്ദനയിലാണ് സംഭവം. അപേക്ഷ നല്‍കി വർഷങ്ങൾക്ക് ശേഷം കണക്ഷന്‍ നല്‍കുന്നുവെന്ന റെക്കോര്‍ഡും ബുലന്ദനയിയിലെ വൈദ്യുതി വകുപ്പ് സ്വന്തമാക്കിയിരിക്കുകയാണ്

ശ്രീരാം ഖരാട്ടെ എന്നയാളാണ് 1980ല്‍ വൈദ്യുതി കണക്ഷന് അപേക്ഷ നൽകിയത്. എന്നാൽ ഏതാനും വർഷങ്ങൾക്കകം അദ്ദേഹം മരണപ്പെട്ടു. പണമടച്ചാല്‍ കണക്ഷന്‍ നല്‍കാമെന്ന് കാണിച്ച്‌ 2006ല്‍ വൈദ്യുതി വകുപ്പ് ശ്രീറാമിന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹത്തിന് പണമടക്കാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം കൊച്ചുമകൻ ഇശ്വര്‍ ഖരാട്ടെ സംസ്ഥാന വൈദ്യുത വകുപ്പ് മന്ത്രിയുടെ ഓഫീസിന് മുമ്പിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് പിന്നാലെയാണ് നടപടി.

Scroll to load tweet…

ഇശ്വര്‍ പണമടയ്ക്കാന്‍ തയ്യാറാണെങ്കില്‍ കണക്ഷന്‍ നല്‍കാമെന്ന് ബുലന്ദാന വൈദ്യുതി ഓഫീസ് മേധാവി ദീപക് ദേവഹത്തെ അറിയിക്കുകയായിരുന്നു.