ദില്ലി: കശ്മീരിലെ പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ. ഭീകരർക്കെതിരെ സുരക്ഷാ സേനയും പൊലീസും ശക്തമായി പൊരുതുകയാണ്. രണ്ട് ഭീകരരെ ഇതിനോടകം വധിക്കാനായിട്ടുണ്ട്. ഒരു ഗ്രാമീണന് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പുൽവാമയിലെ ടിക്കൻ മേഖലയിലാണ് സംഭവം. ഏറ്റുമുട്ടൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീടെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.