ആക്രമണത്തിൽ സുരക്ഷ ഉദ്യോഗസ്ഥരടക്കം 9 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 5 തീവ്രവാദികളെ സുരക്ഷാസേന വധിച്ചു
ദില്ലി : രാജ്യത്തെ നടുക്കിയ പാർലമെൻറ് ആക്രമണം നടന്നിട്ട് ഇന്ന് 21 വർഷം . 2001 ഡിസംബർ 13നാണ് ലഷ്കർ ഇ തയിബയും ജയ്ഷ് എ മുഹമ്മദും ചേർന്ന് പാർലമെൻറ് ആക്രമിച്ചത്. സുരക്ഷ ഉദ്യോഗസ്ഥരടക്കം 9 പേര്‍ക്ക് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി. 5 തീവ്രവാദികളെ സുരക്ഷാസേന വധിച്ചു.
ചരിത്രത്തിലെ തന്നെ തീരങ്കളങ്കമായി ആക്രമണം. ഇന്ത്യ പാകിസ്ഥാൻ ബന്ധം ആക്രമണം കൂടുതൽ മോശമാക്കി. വാർഷികം പ്രമാണിച്ച് പാർലമെന്റിന് സുരക്ഷ കൂട്ടി. കൂടുതൽ ഉദ്യോഗസ്ഥരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട് പട്രോളിംഗിന്റെ എണ്ണവും വർധിപ്പിച്ചു. സംശയാസ്പദമായ എന്ത് കണ്ടാലും പരിശോധിക്കാനാണ് സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള നിർദേശം.പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ വാര്‍ഷിക ദിനമായ ഇന്ന് ആക്രമണത്തില്‍ മരിച്ചവർക്ക് സഭയില്‍ ആദരാജ്‌ഞലി അർപ്പിക്കും
