അപകടത്തിന് പിന്നാലെ ഡ്രൈവർ ഹരിയാന സ്വദേശി സാമുവൽ ആൻഡ്രൂ പിസ്റ്റർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

ദില്ലി: അമിത വേ​ഗതയിലെത്തിയ ആഡംബര കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ 24കാരിക്ക് ദാരുണ മരണം. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. അമിത വേ​ഗതയിൽ എത്തി സ്കൂട്ടറിലിടിച്ച ആഡംബര കാർ മീറ്ററുകളോളം യുവതിയെ റോഡിലൂടെ വലിച്ചിഴച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു. 24 കാരിയായ ദീപിക തൃപാഠി എന്ന യുവതിയാണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഞായറാഴ്ച രാവിലെ നോയിഡയിലെ സെക്ടർ 96ലെ ഡിവൈഡറിൽ നിന്ന് ദീപിക ത്രിപാഠി ഓഫീസിലേക്ക് തിരിയുന്നതിനിടെ അമിതവേഗതയിലെത്തിയ ജാഗ്വാർ കാർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദീപികയെ റോഡിൽ വലിച്ചിഴച്ച് മീറ്ററുകളോളം കാർ സഞ്ചരിച്ചെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

കൂറ്റനാട്ട് കുടുംബം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു: യാത്രക്കാരായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

അപകടത്തിന് പിന്നാലെ ഡ്രൈവർ ഹരിയാന സ്വദേശി സാമുവൽ ആൻഡ്രൂ പിസ്റ്റർ കാർ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ വഴിയാത്രക്കാർ സെക്ടർ 110 ലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. ദീപികയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.