കാമുകിയുമായുള്ള ബന്ധം വേർപിരിഞ്ഞതിന്‍റെ സങ്കടത്തിലും നിരാശയിലുമായിരുന്നു താനെന്നും, ദേഷ്യം സഹിക്കവയ്യാതെയാണ് കാറുകൾ തല്ലിത്തകർത്തതെന്നും യുവാവ് പറഞ്ഞു.

ബെംഗളൂരു: യുവാവ് കാമുകിയുമായി തെറ്റിപ്പിരിഞ്ഞതിലുള്ള ദേഷ്യം തീര്‍ത്തത് റോഡരികിലെ കാറുകള്‍ തല്ലിത്തകര്‍ത്ത്. ബെംഗളൂരുവിലെ ഡിസിപി വെസ്റ്റ് സോണിലാണ് സംഭവം. നിരവധി കാറുകളാണ് 27കാരനായ യുവാവ് തല്ലിത്തകർത്തത്. കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയുമായി വേർപിരിഞ്ഞതിലുള്ള ദേഷ്യത്തിലാണ് കാറുകൾ തല്ലിത്തകർത്തതെ പൊലീസ് വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

വ്യാഴാഴ്ച രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാതോരു പ്രകോപനവുമില്ലാതെ, റോഡരികിൽ നിർത്തിയിട്ട കാറുകൾ യുവാവ് തല്ലിത്തകർക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രാവിലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കാമുകിയുമായുള്ള ബന്ധം വേർപിരിഞ്ഞതിന്‍റെ സങ്കടത്തിലും നിരാശയിലുമായിരുന്നു താനെന്നും, ദേഷ്യം സഹിക്കവയ്യാതെയാണ് കാറുകൾ തല്ലിത്തകർത്തതെന്നും ചോദ്യം ചെയ്യലിനിടെ യുവാവ് പൊലീസിനോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona