ഉത്തര്‍പ്രദേശ് സ്വദേശിയായ 29കാരന്‍ മൊഹ്സിനാണ് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് മരിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് യുവതി മൊഹ്സിനെ നൈനിറ്റാളില്‍ വച്ച് പരിചയപ്പെട്ട് ഒളിച്ചോടുന്നത്
കാമുകിയുടെ (Lover) ഭര്‍ത്താവ് പിടികൂടാതിരിക്കാനായി അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. വിവാഹിതയായ സ്ത്രീയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു (Live in Relationship) ഇരുപത്തൊന്‍പതുകാരനാണ് തിങ്കളാഴ്ച മരിച്ചത്. രാജസ്ഥാനിലെ (Rajasthan) ജയ്പൂരിലാണ് സംഭവം. ഉത്തര്‍ പ്രദേശ് സ്വദേശിയായ 29കാരന്‍ മൊഹ്സിനാണ് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റ് മരിച്ചത്. ജയ്പൂരിലെ പ്രതാപ് നഗറിലായിരുന്നു യുവതി മകള്‍ക്കൊപ്പം താമസിച്ചിരുന്നത്.
രണ്ട് വര്‍ഷം മുന്‍പാണ് യുവതി മൊഹ്സിനെ നൈനിറ്റാളില്‍ വച്ച് പരിചയപ്പെട്ട് ഒളിച്ചോടുന്നത്. ഇതിന് ശേഷം ജയപൂരിലെ വാടക ഫ്ലാറ്റിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. യുവതിയുടെ ഭര്‍ത്താവ് ഇവര്‍ ഇവിടെയുണ്ടെന്ന വിവരം ലഭിച്ച് തിരഞ്ഞെത്തിയപ്പോഴാണ് യുവാവ് അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടിയത്. യുവതിയുടെ ഭര്‍ത്താവിനെ കണ്ട് ഭയന്ന് ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടിയപ്പോഴാണ് അപകടമുണ്ടായത്.
യുവതി മൊഹ്സിനെ ഉടന്‍ തന്നെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് കണ്ടെത്താതിരിക്കാന്‍ നിരവധി സ്ഥലങ്ങളില്‍ താമസിച്ച ഇവര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ജയ്പൂരിലെ ഫ്ലാറ്റിലെത്തുന്നത്. യുവാവിന്‍റെ മരണത്തിന് പിന്നാലെ കാണാതായ യുവതിയേയും ഭര്‍ത്താവിനുമായുള്ള തെരച്ചില്‍ ഊര്ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. മൊഹ്സിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഉറങ്ങിക്കിടക്കുന്ന കാമുകിയുടെ ഫോണ്‍ ഫേസ് ഐഡി ഉപയോഗിച്ച് അണ്‍ലോക്ക് ചെയ്ത് 18 ലക്ഷം തട്ടി
കാമുകി ഉറങ്ങിക്കിടക്കവേ ഫേസ് ഐഡി ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക്ക് ചെയ്ത് കാമുകന്‍ തട്ടിയെടുത്തത് 18 ലക്ഷം രൂപ. തെക്കന്‍ ചൈനീസ് നാഗരമായ നാംനിയിലാണ് സംഭവം. സംഭവത്തില്‍ 28കാരനായ കാമുകന് മൂന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പ്രതി തന്റെ കാമുകിയുടെ ഫോണില്‍ അവളുടെ അലിപേ അക്കൗണ്ടിലേക്ക് പ്രവേശനം നേടുന്നതിന് ഫേസ് ഐഡി ഉപയോഗിക്കുകയായിരുന്നുവെന്നു കോടതി കണ്ടെത്തി. ഇരയുടെ വിരലടയാളം ഉപയോഗിച്ചാണ് അവളുടെ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്തത്. വാവേ കമ്പനി നിര്‍മിച്ച ഫോണാണ് യുവതി ഉപയോഗിച്ചിരുന്നത്. അവളുടെ അലിപേ അക്കൗണ്ടിലേക്ക് ആക്‌സസ് ലഭിച്ചുകഴിഞ്ഞതോടെ, പ്രതി അവളുടെ അക്കൗണ്ടിന്റെ പാസ് വേഡ് മാറ്റി അവളുടെ അക്കൗണ്ടില്‍ നിന്ന് 150,000 യുവാന്‍ സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. വലിയ തോതിലുള്ള ചൂതാട്ട കടങ്ങള്‍ ഉള്ളതിനാല്‍ ഇയാള്‍ നിരാശയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാം തവണയും മുങ്ങി; കാമുകനും കാമുകിയും പൊലീസ് പിടിയില്‍
രണ്ടാം തവണയും കാമുകനൊപ്പം മുങ്ങിയ യുവതിയെ പൊലീസ് പിടികൂടി. മുമ്പ് ഇതേ കാമുകനൊപ്പം കടന്നുകളഞ്ഞ യുവതിയെ പൊലീസ് പിടികൂടി ഭര്‍ത്താവിനൊപ്പം അയച്ചിരുന്നു. തുറവൂര്‍ എരമല്ലൂര്‍ സ്വദേശികളായ 34കാരിയായ യുവതിയും 33 കാരനായ യുവാവുമാണ് അരൂര്‍ പൊലീസിന്റെ പിടിയിലായത്. ഒരുവര്‍ഷത്തിന് ശേഷമാണ് യുവതിയും യുവാവും അറസ്റ്റിലായത്. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ ബാലനീതി സംരക്ഷണ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ചേര്‍ത്തല മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഒരുവര്‍ഷത്തെ അന്വേഷണത്തിലാണ് യുവതിയെ കാമുകനൊപ്പം പിടികൂടിയത്.
കാമുകൻ മിണ്ടുന്നില്ലെന്ന് യുവതിയുടെ പരാതി, അർധരാത്രി തന്നെ പരിഹാരം കണ്ട് പൊലീസ്, വമ്പൻ ട്വിസ്റ്റും
കാമുകൻ തന്നോട് സംസാരിക്കുന്നില്ലെന്ന പരാതിയുമായി പൊലീസിന്റെ എമർജൻസി ഹെൽപ് ലൈനിൽ വിളിച്ച് പരാതി പറഞ്ഞ് യുവതി. മധ്യപ്രദേശിലെ ചിന്ത്വാരയിലാണ് വിചിത്രമായ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്. എന്നാൽ ഇതുകൊണ്ടൊന്നും തീരുന്നില്ല വാർത്തയിലെ കൌതുകം. അർധരാത്രി തന്നെ കാമുകനെ കണ്ടെത്തിയ പൊലീസ്, ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിച്ച് വിവാഹം കഴിപ്പിച്ചു വിട്ടു.
