നാളെ ചെന്നൈയിൽ നടക്കുന്ന യോഗത്തിനായി നേതാക്കൾ എത്തിത്തുടങ്ങി. മണ്ഡല പുനർനിർണയത്തിനെതിരെ ബിജെപി ഇതര പാർട്ടികളുടെ ഐക്യ കർമ്മ സമിതി രൂപീകരണമാണ് എം.കെ.സ്റ്റാലിൻ വിളിച്ച യോഗത്തിന്റെ പ്രധാന അജണ്ട.
ചെന്നൈ : മണ്ഡല പുനർനിർണയത്തിനെതിരായ പോരാട്ടം കേവലം ലോക്സഭാ സീറ്റുകൾക്ക് വേണ്ടിയല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. നാളെ ചെന്നൈയിൽ നടക്കുന്ന യോഗത്തിനായി നേതാക്കൾ എത്തിത്തുടങ്ങി. മണ്ഡല പുനർനിർണയത്തിനെതിരെ ബിജെപി ഇതര പാർട്ടികളുടെ ഐക്യ കർമ്മ സമിതി രൂപീകരണമാണ് എം.കെ.സ്റ്റാലിൻ വിളിച്ച യോഗത്തിന്റെ പ്രധാന അജണ്ട.
ഇന്നലെ ചെന്നൈയിലെത്തിയ പിണറായി വിജയന് പുറമേ, രേവന്ത് റെഡ്ഢി, ഭഗവന്ത് സിംഗ് മൻ എന്നീ മുഖ്യമന്ത്രിമാരും 7 സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളും പങ്കെടുക്കുന്ന യോഗത്തിലെ ചർച്ചകൾക്ക് അനുസരിച്ച് തുടർ നടപടികൾ തീരുമാനിക്കും.കേരളത്തിൽ നിന്ന് കെ.സുധാകരൻ, എം.വി.ഗോവിന്ദൻ, ബിനോയ് വിശ്വം, എൻ.കെ.പ്രേമചന്ദ്രൻ, പി.എം.എ.സലാം തുടങ്ങിയവർ യോഗത്തിനെത്തുമെന്നാണ് അറിയിപ്പ്.
കേന്ദ്രത്തിനെതിരെയുള്ള തമിഴ്നാടിന്റെ പ്രതിഷേധം; മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി
ബിജെപിയെ ചെറുക്കുന്ന പാർട്ടികളെ പാർലമെന്റിൽ നിശബ്ദമാക്കാനുള്ള നീക്കം യോജിച്ച പ്രക്ഷോഭത്തിലൂടെ തടയുമെന്ന് സ്റ്റാലിൻ അവകാശപ്പെട്ടു. മണ്ഡല പുനർനിർണയത്തിലൂടെ പാർലമെന്ർറിൽ നമ്മുടെ ശബ്ദം ഇല്ലാതാകും. എംപിമാരുടെ എണ്ണമല്ല പ്രശ്നം , സംസ്ഥാനങ്ങളുടെ അവകാശമാണ് പ്രശ്നമെന്നും സ്റ്റാലിൻ വ്യക്തമാക്കി. എന്നാൽ അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് സ്റ്റാലിൻ നടത്തുന്ന നാടകമാണ് യോഗമെന്നാണ് ബിജെപി പരിഹാസം.

