Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊറോണയ്ക്കെതിരായ മൂന്ന് വാക്സിനുകള്‍ ഒരുങ്ങുന്നു: പ്രധാനമന്ത്രി മോദി

വാക്സിന്‍ വികസിപ്പിച്ച് കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ വാക്സിന്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രൂപരേഖ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

3 coronavirus vaccines are at different stages of trials in india said PM Modi
Author
New Delhi, First Published Aug 15, 2020, 10:38 AM IST

ദില്ലി: ഇന്ത്യയില്‍ കൊറോണ വൈറസിനെതിരായ മൂന്ന് വാക്സിനുകള്‍ വിവിധ പരീക്ഷണഘട്ടങ്ങളിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ശാസ്ത്രജ്ഞരുടെ അന്തിമ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ തന്നെ രാജ്യം വാക്സിനുകളുടെ വ്യാവസായിക ഉത്പാദനം ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

വാക്സിന്‍ വികസിപ്പിച്ച് കഴിഞ്ഞാല്‍ ഏറ്റവും കുറഞ്ഞ സമയത്തില്‍ അത് ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രൂപരേഖ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിനെതിരെ പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെ പ്രധാനമന്ത്രി ആദരവ് അറിയിച്ചു.

കൊറോണ നിയന്ത്രണങ്ങളാല്‍ ചെങ്കോട്ടയെ സ്വാതന്ത്ര്യദിന പരിപാടികളിലുള്ള കുട്ടികളുടെ അസാന്നിധ്യവും പ്രധാനമന്ത്രി സൂചിപ്പിച്ചു.  വളരെ വിഷമകരമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്ന് ചെങ്കോട്ടയില്‍ മുന്നില്‍ നില്‍ക്കേണ്ട കുട്ടികളെ കാണുന്നില്ല. കൊറോണ അവര്‍ക്ക് തടസം സൃഷ്ടിച്ചിരിക്കുന്നു.

കൊവിഡ് 19 ന്‍റെ ഈക്കാലത്ത്, കൊറോണയ്ക്കെതിരായ പോരാളികള്‍ സേവനമാണ് കര്‍ത്തവ്യം എന്ന മന്ത്രവുമായി രാജ്യത്തെ ജനങ്ങളെ സേവിക്കുകയാണ്. അവരോടുള്ള ആദരവ് പ്രകടപ്പിക്കുന്നു - പ്രധാനമന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios