Asianet News MalayalamAsianet News Malayalam

ഉത്തരേന്ത്യയിൽ അതിശക്ത മഴ, ഹിമാചലിൽ മിന്നൽപ്രളയത്തിൽ 3 പെൺകുട്ടികൾക്ക് ദാരുണാന്ത്യം; രാജസ്ഥാനിൽ മൊത്തം 17 മരണം

പഞ്ചാബിൽ മഴവെള്ളപാച്ചിലിൽ വാഹനം ഒലിച്ചുപോയി ഒരു കുടുംബത്തിലെ 8 പേരടക്കം 9 പേർ മരിച്ചു

3 girls die tragically in Himachal due to heavy rains and lightning flood; 16 deaths in Rajasthan
Author
First Published Aug 12, 2024, 5:17 PM IST | Last Updated Aug 12, 2024, 6:31 PM IST

ദില്ലി: ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് അതിശക്ത മഴ തുടരുന്നു. രാജസ്ഥാൻ, ഹിമാചൽ, യു പി, പഞ്ചാബ് എന്നിവടങ്ങളിലായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 31 പേർക്ക് ജീവൻ നഷ്ടമായി. നാല് സംസ്ഥാനങ്ങളിലായി 8 പേരെ കാണാതായിട്ടുണ്ട്. മഴക്കെടുതി രൂക്ഷമായ രാജസ്ഥാനിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്താകെ പതിനേഴ് പേർ മരിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ അധ്യക്ഷതയിൽ അടിയന്തരയോ​ഗം ചേർന്ന് സ്ഥിതി വിലയിരുത്തി.

പഞ്ചാബിൽ മഴവെള്ളപാച്ചിലിൽ വാഹനം ഒലിച്ചുപോയി ഒരു കുടുംബത്തിലെ 8 പേരടക്കം 9 പേർ മരിച്ചു. ഹരിയാനയിലും കനത്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. കനത്ത മഴയിൽ റോഡുകൾ തകർന്നതിനാൽ അമർനാഥ് തീർത്ഥയാത്ര താല്കാലികമായി നിർത്തി. ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയത്തിൽ മൂന്ന് പെൺകുട്ടികൾ മരിച്ചു. ഒരാളെ കാണാതായി. ദില്ലിയിൽ പലയിടത്തും കനത്ത മഴ തുടരുന്നുണ്ട്. 4 സംസ്ഥാനങ്ങൾക്ക് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ടാണ് നല്കിയിരിക്കുന്നത്.

'ഞാൻ നിൽക്കുമ്പോളാണോ തോന്ന്യാസം കാണിക്കുന്നത്', കൈരളി ടിവി റിപ്പോർട്ടർക്കെതിരെ പ്രതിഷേധിച്ചവരെ ശകാരിച്ച് സതീശൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios