പ്രവീണിന്‍റെ ഭാര്യയുടെയും 11 വയസുള്ള ഇളയ മകന്‍റെയും മൃതദേഹം സെപ്തംബര്‍ 28, 29 തീയതികളിലായി വെള്ളച്ചാട്ടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.
മുംബൈ: മഹാരാഷ്ട്രിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ വെള്ളച്ചാട്ടത്തില്‍ കാണാതായതില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. നന്ദെദ് ജില്ലയിലെ സഹസ്രകുന്ദ് വെള്ളച്ചാട്ടത്തില്‍ സെപ്തംബര്‍ 25ന് ആണ് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ വീണ് കാണാതാകുന്നത്. കാണാതായ പ്രവീണ്‍ വല്ലംഷെട്ടവാര്‍ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്.
പ്രവീണിന്‍റെ ഭാര്യയുടെയും 11 വയസുള്ള ഇളയ മകന്‍റെയും മൃതദേഹം സെപ്തംബര്‍ 28, 29 തീയതികളിലായി വെള്ളച്ചാട്ടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇനി 13, 20 വയസുള്ള രണ്ട് പെണ്‍കുട്ടികളെ കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 25ന് ആണ് പ്രവീണും കുടുംബവും വെള്ളച്ചാട്ടം കാണാനായി എത്തിയത്. മഹാരാഷ്ട്രയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സഹസ്രകുന്ദ് വെള്ളച്ചാട്ടം.
