ദില്ലി: ജമ്മുകശ്മീരിൽ സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. മൂന്ന് ജവാൻമാര്‍ കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ സോപോറിലാണ് സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ബിഹാര്‍ സ്വദേശിയായ രാജീവ് ശര്‍മ്മ,  മഹാരാഷ്ട്ര സ്വദേശി സിബി ബാക്കറെ, ഗുജറാത്ത് സ്വദേശി പര്‍മര്‍ സ്റ്റേയപാൽ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിടെ സൈനികര്‍ക്ക് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രണമാണിത്.