ഭോപ്പാല്‍: വീടിന്‍റെ രണ്ടാം നിലയില്‍ നിന്ന് താഴെ വീണ മൂന്ന് വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 35 അടി ഉയരത്തില്‍ നിന്നാണ് കുട്ടി താഴെ വീണത്. മധ്യപ്രദേശിലെ ടിക്കംഗഡിലാണ് സംഭവം. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കാലുവഴുതിയാണ് കുട്ടി താഴെ വീണത്. വീടിന് സമീപത്തുകൂടെ പോകുകയായിരുന്ന സൈക്കിള്‍ റിക്ഷയുടെ സീറ്റിലാണ് കുട്ടി ചെന്നുവീണത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഴുവന്‍ സംഭവത്തിന്‍റെയും ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. 

''മകന്‍ രണ്ടാം നിലയില്‍ നിന്ന് കളിക്കുകയായിരുന്നു. എന്‍റെ അച്ഛനും സഹോദരിയും അവിടെത്തന്നെ ഉണ്ടായിരുന്നു. കളിക്കുന്നതിനിടെ കുട്ടി ബാല്‍ക്കെണിയിലെത്തി. പെട്ടന്ന് കാല്‍ തെറ്റി താഴെ വീഴുകയായിരുന്നു'' - കുട്ടിയുടെ അച്ഛന്‍ ആഷിഷ് ജയിന്‍ പറഞ്ഞു. ദൈവദൂതനെപ്പോലെ ഒരു റിക്ഷാക്കാരന്‍ർ അവിടെയത്തി, അവനെ രക്ഷിച്ചു. ഉടന്‍ മകനെ ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ നടത്തുകയും വേണ്ട ചികിത്സ നല്‍കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.