Asianet News MalayalamAsianet News Malayalam

ഇനി വനിതാ കമ്മാന്റോ: 30 മുൻ മാവോയിസ്റ്റ് വനിതകളെ പൊലീസിലെടുത്തു

ബസ്‌തറിലും സമീപ മേഖലയിലും മാവോയിസ്റ്റ് അംഗങ്ങളായുള്ളവരിൽ അധികവും വനിതകളാണ്. ഇവരെ കണ്ടെത്താനും നിരായുധരാക്കാനും വനിതാ കമ്മാന്റോകൾക്ക് കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ,

30 ex-Maoists join women commando team in Chhattisgarh
Author
Bastar, First Published May 7, 2019, 11:00 PM IST

ബസ്‌തർ: കീഴടങ്ങിയ 30 മുൻ മാവോയിസ്റ്റ് വനിതകളെ ഛത്തീസ്‌ഗഡ് പൊലീസിന്റെ വനിതാ കമ്മാന്റോ വിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്തു. ഇവർ ദന്തേവാഡ-ബസ്‌തർ മേഖലയിൽ മാവോയിസ്റ്റ് പ്രതിരോധ പ്രവർത്തനങ്ങളിൽ പൊലീസിനും സൈന്യത്തിനുമൊപ്പം പ്രവർത്തിക്കുമെന്ന് ഛത്തീസ്‌ഗഡ് പൊലീസ് അറിയിച്ചു.

സിപിഐ മാവോയിസ്റ്റ് മാലാങ്കിർ ഏരിയ കമ്മിറ്റിയുടെ സ്വധീനം ഇല്ലാതാക്കുകയാണ് ദന്തേശ്വരി ലഡ്‌കി എന്ന ഈ ടീമിന് നൽകിയിരിക്കുന്നത്. ബിജെപി എംഎൽഎയും ദൂരദർശനിലെ മാധ്യമപ്രവർത്തകനും 12 ഓളം പൊലീസുകാരും കഴിഞ്ഞ ആറ് മാസത്തിനിടെ കൊല ചെയ്യപ്പെട്ട പ്രദേശമാണിത്.

ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ് ഈ സ്ത്രീകൾ. ഇവർക്ക് മാവോയിസ്റ്റ് വിരുദ്ധ പരിശീലനം നൽകിയിട്ടുണ്ട്. പൊലീസും അർദ്ധസൈനിക വിഭാഗങ്ങളുമാണ് ഇവർക്ക് വേണ്ടുന്ന പരിശീലനം നൽകിയത്. ബസ്‌തറിലും സമീപ മേഖലയിലും മാവോയിസ്റ്റ് അംഗങ്ങളായുള്ളവരിൽ അധികവും വനിതകളാണ്. ഇവരെ കണ്ടെത്താനും നിരായുധരാക്കാനും വനിതാ കമ്മാന്റോകൾക്ക് കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ,

Follow Us:
Download App:
  • android
  • ios