അമേഠി ജില്ലയിലെ ലഖ്‌നൗ- വാരണാസി റെയിൽവേ സെക്ഷനിൽ വച്ചാണ് നവവരൻ ആത്മഹത്യ ചെയ്തത്.

അമേഠി: വിവാഹ ഘോഷയാത്രക്കിടെ ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്ത് നവവരൻ. അസം​ഘഡിലേക്കുള്ള യാത്രാമധ്യേ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് നവവരൻ ആത്മഹത്യ ചെയ്തത്. 30 വയസുകാരനാണ് നവവരൻ. സംഭവം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിവാഹം കഴിക്കാനായി പോകും വഴിയാണിത്. 

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. അമേഠി ജില്ലയിലെ ലഖ്‌നൗ- വാരണാസി റെയിൽവേ സെക്ഷനിൽ വച്ചാണ് നവവരൻ ആത്മഹത്യ ചെയ്തത്. റായ്ബറേലിയിലെ സലോൺ നിവാസിയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ വിവാഹം കഴിഞ്ഞ് ഘോഷയാത്രയായി അസം​ഘഡിലേക്ക് പോകുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേ‍ർത്തു. 

ഗൗരിഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാനി റെയിൽവേ സ്റ്റേഷന് സമീപമാണ് മരണം റിപ്പാ‌ർട്ട് ചെയ്തത്. ഗുഡ്‌സ് ട്രെയിനിന് മുന്നിൽ ചാടിയാണ് യുവാവ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അയച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശ്യാം നാരായൺ പാണ്ഡെ പറഞ്ഞു.

പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ മുന്‍ കാമുകനുമായി വീണ്ടും അടുത്തു, ഒരുമിച്ച് ജീവിക്കാന്‍ 3 മക്കളെ കൊലപ്പെടുത്തി\

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-255205)