ഡിജിറ്റല്‍ ത്രാസ്, ലഹരി വില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 52,200 രൂപ, മൂന്ന് സിറിഞ്ചുകള്‍, എംഡിഎംഎ ചില്ലറ വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്ന രണ്ട് തരത്തിലുള്ള 248 സിപ് ലോക്ക് കവറുകള്‍ എന്നിവ പിടിച്ചെടുത്തത്.
തൃശൂര്‍: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി ഒരാള്‍ അറസ്റ്റില്‍. ചാഴൂര്‍ ജയ് ഹിന്ദ് റോഡ് സ്വദേശിയായ ചെമ്പകശ്ശേരി വീട്ടില്‍ സാംജിത്തിനെയാണ് (27) അന്തിക്കാട് പൊലീസും തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് പ്രതിയുടെ വീട്ടിലെ ബെഡ്റൂമില്‍ നിന്ന് രാസലഹരിയായ എംഡിഎംഎയും ഡിജിറ്റല്‍ ത്രാസ്, ലഹരി വില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച 52,200 രൂപ, മൂന്ന് സിറിഞ്ചുകള്‍, എംഡിഎംഎ ചില്ലറ വില്‍പ്പനയ്ക്കായി ഉപയോഗിക്കുന്ന രണ്ട് തരത്തിലുള്ള 248 സിപ് ലോക്ക് കവറുകള്‍ എന്നിവ പിടിച്ചെടുത്തത്.
സാംജിത്ത് അന്തിക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മയക്കുമരുന്ന് ഉപയോഗിച്ച കേസില്‍ നേരത്തെ പ്രതിയാണ്. അന്തിക്കാട് പോലീസ് സ്റ്റേഷന്‍ എസ്.ഐ. ടി.വി.ഋഷിപ്രസാദ് , സിപിഒ.മാരായ അനൂപ്, ശ്രീയേഷ്, ആതിര, ലക്ഷ്മി, ഡാന്‍സാഫ് അംഗങ്ങളായ എസ്‌ഐ. ഷൈന്‍, ജിഎസ് സിപിഒ കൃഷ്ണദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


