നാഗ്പൂര്‍: നാഗ്പൂരില്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ തീപിടിത്തം. അപകടത്തില്‍ നാല് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ചികിത്സയിലുണ്ടായിരുന്ന 27 രോഗികളെ മറ്റ് ആശുപത്രികളിലേക്ക മാറ്റിയെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. 15 ഐസിയു സൗകര്യത്തോടെ 30 പേരെ ചികിത്സിക്കുന്നതാണ് ആശുപത്രി. ഐസിയുവിലെ എസിയില്‍ നിന്നാണ് തീ പടര്‍ന്നത്.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു.