എതിര്‍വിഭാഗം സഞ്ചരിച്ചിരുന്ന കാറിനുനേരെ മറ്റൊരു വിഭാഗം 60 റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. കാറില്‍ വെടിയുണ്ട തുളച്ചുകയറിയതിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പുറത്തുവിട്ടു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്

ദില്ലി: പഞ്ചാബിൽ വെള്ളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. വെടിയേറ്റാണ് നാലുപേരും കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഗുരുദാസ്പുരിലാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ഗുരുദാസ്പൂരിലെ വിത്വ ഗ്രാമത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ദാരുണ സംഭവം. കൃഷി സ്ഥലത്തേക്ക് കനാലിലെ വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.

എതിര്‍വിഭാഗം സഞ്ചരിച്ചിരുന്ന കാറിനുനേരെ മറ്റൊരു വിഭാഗം 60 റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. കാറില്‍ വെടിയുണ്ട തുളച്ചുകയറിയതിന്‍റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പുറത്തുവിട്ടു. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ഏഴുപേര്‍ക്ക് പരിക്കേറ്റതായാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗങ്ങളിലുള്ളവരെയും അറസ്റ്റ് ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. 

നിലക്കൽ -പമ്പ റൂട്ടിൽ ബസ് സർവീസിന് അധികാരം കെഎസ്ആർടിസിക്ക്, വിഎച്ച്പിയുടെ ഹർജി തള്ളണം; കേരളം സുപ്രീം കോടതിയിൽ


Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates