ബുധനാഴ്ച രാവിലെ 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ജോലി സ്ഥലത്തിനടത്തുള്ള ലേബർ ക്യാമ്പിലാണ് ബൽഭദ്ര താമസിച്ചിരുന്നത്. ചിത്രം പ്രതീകാത്മകം

താനെ: കല്ല് പൊടിക്കുന്ന യന്ത്രത്തിനുള്ളിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം. 40 കാരനായ ബൽഭദ്ര യാദവാണ് മരിച്ചക്. മഹാരാഷ്ട്ര നാഗ്ലബന്ദർ ഏരിയയിലെ ഗോഡ്ബന്തർ റോഡിൽ വെച്ചാണ് അപകടം. ബുധനാഴ്ച രാവിലെ 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ജോലി സ്ഥലത്തിനടത്തുള്ള ലേബർ ക്യാമ്പിലാണ് ബൽഭദ്ര താമസിച്ചിരുന്നത്. 

പതിവുപോലെ പണിക്കെത്തിയ ബൽഭദ്ര യന്ത്രത്തിൽ കല്ല് പൊടിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കാൽ വഴുതി അതിനുള്ളിലേക്ക് വീഴുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവ‍‍‍‌‌‌‌‌‌‌‌ർ യന്ത്രത്തിനുള്ളിൽ അകപ്പെട്ട ബൽഭദ്രയെയാണ് കണ്ടത്. യന്ത്രത്തിൽ നിന്നും ബൽഭദ്രയെ കൂടെ ജോലി ചെയ്തിരുന്നവര്‍ ഉടൻ പുറത്തെടുത്ത ശേഷം, ഇയാളെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മതിയായ സുരക്ഷാസംവിധാനമില്ലാതെയാണ് യന്ത്രം പ്രവർ‍ത്തിച്ചിരുന്നത്. ഇത് ചൂണ്ടിക്കാട്ടി സ്ഥാപനത്തിന്റെ ഉടമസ്ഥനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സംഭവത്തിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Read more:  'രഹസ്യബന്ധം പിടികൂടി ഭര്‍ത്താവ്, തര്‍ക്കത്തിനൊടുവില്‍ തലയ്ക്ക് അടിച്ച് കൊന്നു'; ഭാര്യയും കാമുകനും പിടിയില്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം