ബെംഗളൂരു: ബെംഗളൂരുവില്‍ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന പണം മോഷണം പോയതായി പരാതി. മൈസൂരു റോഡിനു സമീപമുള്ള  ബൈട്രായനപുരയിലെ ഗാളി ആഞ്ജനേയ ക്ഷേത്രത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 48,000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ട്രസ്റ്റികളിലൊരാളായ മഞ്ജുനാഥാണ് പരാതി നല്‍കിയത്.

ജനുവരി 15ന് രാത്രി 11.45 ഓടെയാണ് സംഭവം. മോഷ്ടാക്കൾ ക്ഷേത്ര മതിൽ ചാടിക്കടന്ന് ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന അലമാരയുടെ താക്കോലെടുത്ത് പണവുമായി കടന്നുകളയുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ബൈട്രായനപുര പൊലീസ് സംഭവത്തിൽ കേസെടുത്തു.

Read More: പൊലീസിന്റെ പിടിയിൽ നിന്ന് കള്ളൻ രക്ഷപ്പെട്ടു