പ്രതികളായ മുഹമ്മജ് അബ്ദുര്‍ റസാക്ക്, കൂട്ടാളികളായ ഷാനവാസ് ഹുസൈന്‍, സചിത്, മുഹമ്മദ് ഇദ്രിസ് അലി എന്നിവരാണ് പിടിയിലായത്. വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ദില്ലി: ദില്ലിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 48 കോടി വിലവരുന്ന 12 കിലോ ഹെറോയിന്‍ പിടികൂടിയെന്ന് ദില്ലി പൊലീസ് അറിയിച്ചു. സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. ട്രക്കിലും സ്‌കൂട്ടിയിലുമായി മണിപ്പൂരില്‍ നിന്ന് ദില്ലിയിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് ദില്ലി പൊലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടിയത്. പ്രതികളായ മുഹമ്മജ് അബ്ദുര്‍ റസാക്ക്, കൂട്ടാളികളായ ഷാനവാസ് ഹുസൈന്‍, സചിത്, മുഹമ്മദ് ഇദ്രിസ് അലി എന്നിവരാണ് പിടിയിലായത്.

വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനങ്ങളില്‍ രഹസ്യ അറ നിര്‍മ്മിച്ചായിരുന്നു കടത്ത്. ഇതിന് മുമ്പും സമാനമായ രീതിയില്‍ ഹെറോയിന്‍ കടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇവര്‍ ലഹരിയെത്തിക്കുന്നതെന്നും പൊലീസ് പറഞ്ഞു. മ്യാന്മറുമായി അതിര്‍ത്തി പങ്കിടുന്ന മണിപ്പൂരിലെ മലനിരകളിലാണ് ഇവര്‍ ലഹരിമരുന്ന് സൂക്ഷിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona