ബെംഗളൂരു: ബെംഗളൂരുവിലെ പാദരായണപുരയിൽ ആരോഗ്യപ്രവർത്തകരെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച അഞ്ച് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാമനഗരയിലെ ജയിലിൽ അടച്ച 121 പേരിൽ അഞ്ച് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബാക്കിയുളളവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. 

കൊവിഡ് രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലേക്ക് മാറ്റാനെത്തിയ ആരോഗ്യപ്രവർത്തകർക്ക് നേരെയാണ് ‍ഞായറാഴ്ച രാത്രി ആക്രമണം ഉണ്ടായത്. കൊവിഡ് തീവ്രബാധിത മേഖലയിൽ നിന്ന് അറസ്റ്റിലായവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാതെ ബെംഗളൂരുവിന് പുറത്തുളള രാമനഗര ജയിലിലേക്ക് മാറ്റുകയായിരുന്നു. ഗുരുതര വീഴ്ചയാണ് ആരോഗ്യവകുപ്പിനുണ്ടായതെന്ന് മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആരോപിച്ചു.

Also Read: രാജ്യത്ത് കൊവിഡ് കേസുകൾ 23,000 കടന്നു, മരണം 718, കൊവിഡ് പുതിയ പാഠമെന്ന് മോദി | Live