ഭരണത്തുടര്‍ച്ചക്ക് ശേഷം ഇതുവരെ 50 കുറ്റവാളികള്‍ കീഴടങ്ങിയെന്ന് എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. എന്‍കൗണ്ടറില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ (Uttarpradesh) യോഗി ആദിത്യനാഥ് 2.0 (Yogi Adityanath 2.0) ഭരണത്തില്‍ ക്രിമിനലുകള്‍ കൂട്ടത്തോടെ പൊലീസ് സ്റ്റേഷനുകളില്‍ കീഴടങ്ങുന്നു. പൊലീസ് എന്‍കൗണ്ടറും വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന ഭീതിയെയും തുടര്‍ന്നാണ് ഗുണ്ടകളും റൗഡികളും പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുന്നത്. വാണ്ടഡ് ക്രിമിനലും ഒളിവില്‍ കഴിഞ്ഞതുമായ ഗൗതം സിങ് എന്നയാളാണ് ആദ്യം കീഴടങ്ങിയത്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ പ്രതിയാണ് ഗൗതം. ഛപ്യ പൊലീസ് സ്‌റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. പിന്നീട് 23 ക്രിമിനലുകള്‍ സഹാറന്‍പുരിലെ ഛില്‍കാന പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

പിന്നാലെ ദിയോബന്ദില്‍ നാല് മദ്യക്കടത്തുകാരും കീഴടങ്ങി. ഇനി മുതല്‍ ഒരു കുറ്റകൃത്യവും ചെയ്യില്ലെന്ന് ഇവര്‍ എഴുതിക്കൊടുത്തു. ഗോഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 18 പ്രതികള്‍ താനഭവന്‍, ഗര്‍ഹിപുക്ത പൊലീസ് സ്റ്റേഷനുകളിലും കീഴടങ്ങി. യുപിയിലെ കുപ്രിസിദ്ധ കുറ്റവാണ് ഹിമാന്‍ഷു എന്ന ഹണിയും പിടികൊടുത്തു. കീഴടങ്ങുമ്പോള്‍ തന്നെ വെടിവെക്കരുതെന്ന് ഇയാള്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. 

ഭരണത്തുടര്‍ച്ചക്ക് ശേഷം ഇതുവരെ 50 കുറ്റവാളികള്‍ കീഴടങ്ങിയെന്ന് എഡിജി പ്രശാന്ത് കുമാര്‍ പറഞ്ഞു. എന്‍കൗണ്ടറില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും പത്ത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കടുത്ത നടപടികള്‍ കാരണം സംസ്ഥാനത്തെ മുക്കിലും മൂലയിലുമുള്ള കുറ്റവാളികള്‍ ഭയപ്പാടിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2017ന് ശേഷം സംസ്ഥാനത്ത് വര്‍ഗീയ കലാപമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഒന്നാം യുപി സര്‍ക്കാറിന്റെ കാലത്തും നിരവധി പ്രതികളെ എന്‍കൗണ്ടറിലൂടെ കൊലപ്പെടുത്തിയിരുന്നു. ചില റൗഡികളുടെ വീടുകളും പൊലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് നശിപ്പിച്ചു. പൊലീസ് നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നെങ്കിലും കടുത്ത നടപടിയുമായി പൊലീസും സര്‍ക്കാറും മുന്നോട്ടുപോയി.

ആണവ വൈദ്യുതി രംഗത്ത് കുതിക്കാന്‍ ഇന്ത്യ; മൂന്ന് വര്‍ഷത്തിനുള്ളില്‍ പത്ത് റിയാക്ടറുകളുടെ നിര്‍മാണം തുടങ്ങും 

ദില്ലി: ആണവ വൈദ്യുത ഉല്‍പാദന രംഗത്ത് കുതിക്കാന്‍ ഇന്ത്യ. അടുത്ത മൂന്ന് വര്‍ഷത്തിനിടെ പത്ത് ഫ്‌ലീറ്റ് മോഡ് ആണവ റിയാക്ടറുകള്‍ നിര്‍മിക്കാനാണ് തീരുമാനം. കര്‍ണാടകയിലെ കൈഗയില്‍ അടുത്ത വര്‍ഷം ആദ്യത്തെ റിയാക്ടര്‍ നിര്‍മാണത്തിന് തുടക്കമാകും. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയതത്. കൈഗ യൂണിറ്റ് 5, 6 എന്നിവയുടെ നിര്‍മാണം (എഫ്പിസി-ഫസ്റ്റ് പൗറിങ് കോണ്‍ക്രീറ്റ്) 2023ല്‍ ഉണ്ടാകുമെന്ന് ശാസ്ത്ര സാങ്കേതിക വിദ്യയെക്കുറിച്ചുള്ള പാര്‍ലമെന്ററി പാനലിനെ അറ്റോമിക് എനര്‍ജി വകുപ്പ് അറിയിച്ചു. ഗോരഖ്പൂര്‍, ഹരിയാന, അനു വിദ്യുത് പ്രയോഞ്ജന്‍ യൂണിറ്റുകള്‍ 3, 4 എന്നിവയുടെ എഫ്പിസി 2024ല്‍ നടക്കുമെന്നും പ്രതീക്ഷിക്കുന്നു.

2017 ജൂണില്‍, 700 മെഗാവാട്ട് തദ്ദേശീയമായി നിര്‍മ്മിച്ച പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളുടെ (പിഎച്ച്ഡബ്ല്യുആര്‍എസ്)) പത്ത് കേന്ദ്രങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. മൊത്തം 1.05 ലക്ഷം കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ ചെലവ് ലാഭിക്കുന്നതിനും സമയം കുറയ്ക്കുന്നതിനുമായിട്ടാണ് പത്ത് റിയാക്ടറുകള്‍ക്ക് ഒരുമിച്ച് സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. ഗൊരഖ്പൂര്‍ മൂന്ന്, നാല് യൂണിറ്റുകള്‍ക്കും കൈഗ അഞ്ച്, ആറ് യൂണിറ്റുകള്‍ക്കുമുള്ള ടര്‍ബൈന്‍ ദ്വീപിനുള്ള എഞ്ചിനീയറിംഗ്, സംഭരണം, നിര്‍മ്മാണ പാക്കേജ് അനുവദിച്ചതായി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആറ്റോമിക് എനര്‍ജി (ഡിഎഇ) അറിയിച്ചു.

ഫ്‌ലീറ്റ് മോഡില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ആണവ നിലയം നിര്‍മ്മിക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ 6780 മെഗാവാട്ട് ശേഷിയുള്ള 22 ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജനുവരി 10 ന് ഗുജറാത്തിലെ 700 മെഗാവാട്ട് റിയാക്ടര്‍ ഗ്രിഡുമായി ബന്ധിപ്പിച്ചെങ്കിലും ഇതുവരെ വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ആണവ വൈദ്യുതി, ആണവ വൈദ്യുതി നിലയം, കൈഗ, ഇന്ത്യ, ആണവവൈദ്യുതി,